കോമ്ടെല്‍ നെറ്റ്വര്‍ക്ക്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
ipo

കൊച്ചി: അതിപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സംയോജിത ടെലികമ്മ്യൂണിക്കേഷന്‍, സുരക്ഷ (ഐടിഎസ്എസ്) സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും നടപ്പിലാക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയ കോമ്ടെല്‍ നെറ്റ്വര്‍ക്ക്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

Advertisment

എണ്ണ, വാതകം, ഊര്‍ജ മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി ഐപിഒയിലൂടെ 900  കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

150 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 750 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇക്വിറസ് കാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎഎം ക്യാപ്പിറ്റല്‍ അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Advertisment