Advertisment

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് സ്വര്‍ണവില 46000ന് മുകളില്‍ കയറി

New Update
gold price hike

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരാഴ്ചയായി കുറഞ്ഞുവന്നുകൊണ്ടിരുന്ന സ്വര്‍ണവിലായണ് ഒറ്റയടിക്ക് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഇന്ന് 800 രൂപയാണ് വര്‍ധിച്ച് സ്വര്‍ണവില 46000ന് മുകളില്‍ കയറിയത്. 46,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അതേസമയം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5765 രൂപയായി.

Advertisment

ഒരാഴ്ചയായി ഏകദേശം 1800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്. ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോര്‍ഡിട്ടിരുന്നു.

ഡിസംബര്‍ 13നായിരുന്നു ഈ മാസെേത്ത ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 45,320 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലിയില്‍ പ്രതിഫലിക്കുന്നത്.

 

Advertisment