New Update
/sathyam/media/media_files/bNQucxmey7gozyYYgHM3.jpg)
കൊച്ചി: മൂന്ന് പതിറ്റാണ്ടായി ഫിറ്റ്സന് ഉപകരണ നിര്‍മാണ മേഖലയിലുള്ള ജെറായി ഫിറ്റ്നസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക്പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. പ്രമോട്ടര്‍മാരുടെയും പ്രമോട്ടര്‍ ഗ്രൂപ്പിന്റെയും പത്ത് രൂപ മുഖവിലയുള്ള 4,392,500 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Advertisment
ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, കാറ്റലിസ്റ്റ് ക്യാപിറ്റൽ പാർട്ണേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.