New Update
/sathyam/media/media_files/nKgsLBMA5yDZjlxqYbCQ.jpg)
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്. 440 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിനു 53,640 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Advertisment
ഗ്രാമിന് 6705 രൂപയുമാണ്. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിനു 53,760 രൂപയായി സർവ്വകാല റെക്കോർഡിലെത്തിയിരുന്നു. 560 രൂപയുടെ കുറവാണ് ശനിയ്ഴ്ചയുണ്ടായത്. ഇന്നലെ ഇതേ വിലയിൽ തന്നെ തുടർന്നു.
കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ' (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്.