New Update
/sathyam/media/media_files/ASqSWKUesWbuyiKfhl5L.jpg)
മുംബൈ: സാമ്പത്തിക, ഐടി ഓഹരികളിലെ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ബെഞ്ച്മാര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികകള്‍ ബുധനാഴ്ചത്തെ വ്യാപാരം നല്ല രീതിയിലാണ് ആരംഭിച്ചത്.
Advertisment
എന്‍എസ്ഇ നിഫ്റ്റി 170 പോയിന്റ് നേട്ടത്തില്‍ 23,441.95 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. അതേസമയം എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റിന് മുകളില്‍ ഉയര്‍ന്നു.
രാവിലെ 11 മണിക്ക് എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് 524.83 പോയിന്റ് ഉയര്‍ന്ന് 76,981.42 ലും എന്‍എസ്ഇ നിഫ്റ്റി 160.15 പോയിന്റ് ഉയര്‍ന്ന് 23,425 ലും വ്യാപാരം അവസാനിപ്പിച്ചു.