കൊച്ചി: ഓഹരി ബ്രോക്കിങ് ആപ്പുകള്‍ ഉപയോഗിച്ച് ഓഹരി വാങ്ങുമ്പോള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും ഓട്ടോമാറ്റിക്കായി പണം കൈമാറ്റം ചെയ്യുന്നതിനുള്ള യുപിഐ പ്രമുഖ പേയ്‌മെന്റ് സേവന ദാതാക്കളായ പേറ്റിയം അവതരിപ്പിച്ചു.
പേറ്റിയം യുപിഐ നിക്ഷേപകരെ ബാങ്ക് അക്കൗണ്ടില്‍ പണം ബ്ലോക്ക് ചെയ്യാന്‍ സഹായിക്കുന്നു. ഇതിലൂടെ, വലിയ തുക ബ്രോക്കറേജ് പ്ലാറ്റ്‌ഫോമുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ഒഴിവാക്കാം. ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും പണം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ തുടരുകയും ഓഹരികള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നത് വരെയുള്ള പലിശ ലഭിക്കുകയും ചെയ്യുന്നു.
ഓഹരി വാങ്ങുന്ന ഘട്ടത്തില്‍ ബ്രോക്കറേജ് ആപ്പ് സ്വമേധയാ ആവശ്യമുള്ള പണം കുറയ്ക്കുന്നു. പേറ്റിയം യുപിഐ കൂടുതല്‍ കാര്യക്ഷമതയും സുരക്ഷയും തടസ്സരഹിതമായ ഇടപാടും വാഗ്ദാനം ചെയ്യുകയും ദുരുപയോഗ സാധ്യത തടയുകയും ചെയ്യുന്നു.
ബ്ലോക്ക് ചെയ്തിട്ടുള്ള തുകയെ പേറ്റിയം ആപ്പില്‍ എളുപ്പം ട്രാക്ക് ചെയ്യാം. ഇതിന് പ്രമുഖ പങ്കാളി ബാങ്കുകളുടെ പിന്തുണയുണ്ട്. ട്രേഡ് ചെയ്യുന്ന സമയത്ത് യുപിഐ പിന്‍ ആവശ്യമില്ലാതെ തന്നെ അതിവേഗ ഇടപാടുകള്‍ സാധ്യമാക്കുന്നു.