കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഇന്‍ഡക്സ് ഫണ്ടെന്ന പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് യുടിഐ നിഫ്റ്റി 50 ഇന്‍ഡക്സ് ഫണ്ട് 25 വര്‍ഷം പൂര്‍ത്തിയാക്കി. ഇതോടനുബന്ധിച്ച് നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ സംഘടിപ്പിച്ച ബെല്‍ റിങിങ് ചടങ്ങില്‍ യുടിഐ എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഇംതയസൂര്‍ റഹ്മാന്‍, സിഐഒ വെട്രി സൂബ്രഹ്മണ്യം, എന്‍എസ്ഇ മാനേജിങ് ഡയക്ടറും സിഇഒയുമായ അഷീഷ്കുമാര്‍ ചൗഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2000 മാര്‍ച്ചിലാണ് യുടിഐ നിഫ്റ്റി 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഇന്‍ഡക്സ് ഫണ്ടുകളിലൊന്നായ യുടിഐ ഇന്‍ഡക്സ് 50 ഫണ്ട് 20,000 കോടി രൂപയിലേറെ വരുന്ന ആസ്തികളാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. നിഫ്റ്റി 50 സൂചികയെ പിന്തുടരുന്ന ഈ ഫണ്ട് രാജ്യത്തെ 50 മുന്‍നിര ബ്ലൂചിപ് കമ്പനികളുടെ നേട്ടങ്ങളുടെ ഗുണം സ്വന്തമാക്കാനുള്ള അവസരമാണു നിക്ഷേപകര്‍ക്കു നല്‍കുന്നത്.
പാസീവ് നിക്ഷേപങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ വലിയ ജനപ്രീതിയാണു ലഭിച്ചു വരുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച യുടിഐ എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഇംതയസൂര്‍ റഹ്മാന്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ മ്യൂചല്‍ ഫണ്ടുകള്‍ എപ്പോഴും മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.