/sathyam/media/media_files/2025/09/10/larry-2025-09-10-21-43-07.jpg)
ന്യൂയോർക്ക്: സോഫ്റ്റ്‌വെയർ ഭീമനായ ഒറാക്കിളിന്റെ മേധാവി ലാറി എലിസൺ ഇലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറി. ഒറാക്കിളിന്റെ ഓഹരികൾ ബുധനാഴ്ച കുതിച്ചുയർന്നതിനെത്തുടർന്നാണ് എലിസൺ മസ്കിനെ കത്തിവെട്ടി ലോക കോടീശ്വര സ്ഥാനത്തേയ്ക്ക് ഒന്നാമതെത്തിയത്.
ഒറാക്കിൾ കമ്പനിയുടെ വിപണി മൂല്യം 44% ഉയർന്ന് 959 ബില്യൺ ഡോളറായി ഉയർന്നതിനെത്തുടർന്ന്, രാവിലെ എലിസണിന്റെ ആസ്തി 101 ബില്യൺ ഡോളർ ആയി വർദ്ധിക്കുകയായിരുന്നു. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, ഈ വർധന എലിസണിന്റെ ആസ്തി 393 ബില്യൺ ഡോളറായി കണക്കാക്കുന്നു, അതേസമയം 385 ബില്യൺ ഡോളർ ആസ്തിയാണ് ഇലോൺ മസ്കിനുള്ളത്.
1977-ൽ ലാറി എലിസൺ സ്ഥാപിച്ച സോഫ്റ്റ്‌വെയർ ഭീമനായ ഒറാക്കിളിന്റെ 41% ഓഹരികളാണ് (ഏകദേശം 1.16 ബില്യൺ ) ഇദ്ദേഹത്തിന്റെ കൈവശമുള്ളത്. 2030 ആകുമ്പോഴേക്കും 144 ബില്യൺ ഡോളർ വരുമാനം പ്രവചിച്ച് നിക്ഷേപകരെ അമ്പരപ്പിച്ചതിന് ശേഷം ഒറാക്കിളിന്റെ വിപണി മൂല്യം കുതിച്ചുയർന്നു, AI-അധിഷ്ഠിത ക്ലൗഡ് കമ്പ്യൂട്ടിംഗ് കുതിച്ചുചാട്ടം ഒറാക്കിളിന്റെ വിപണി മൂല്യം ഉയരുന്നതിന് കാരണമായി.
മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല വർദ്ധിച്ചുവരുന്ന സമ്മർദ്ദം നേരിടുന്ന സമയത്താണ് ഒറാക്കിളിന്റെ ഓഹരി കുതിച്ചുയർന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള മസ്‌കിന്റെ രാഷ്ട്രീയ ബന്ധങ്ങൾക്കെതിരായ ജനങ്ങളുടെ വൻ തോതിലുള്ള എതിർപ്പാണ് ടെസ്‌ലയ്ക്ക് തിരിച്ചടി നേരിട്ടത്. ഡിസംബർ മുതൽ ടെസ്‌ലയുടെ ഓഹരി വില ഏകദേശം 25% ഇടിയുകയും ചെയ്തു.