"സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുമ്പോഴും വിലസ്ഥിരത ഉറപ്പാക്കാനുള്ള നടപടികളാണ് ആർബിഐ സ്വീകരിച്ചിട്ടുള്ളത്. പണപ്പെരുപ്പം 77 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും ആഭ്യന്തര വളർച്ച വർധിച്ചതും, ആർബിഐ ഈ വർഷം ആദ്യത്തോടെ കുറച്ച റിപ്പോ നിരക്കിന്റെ ഗുണഫലം പൂർണമായും ജനങ്ങൾക്ക് ലഭിക്കാൻ സഹായിക്കും.
രാജ്യമൊട്ടാകെ മികച്ച മൺസൂൺ കാലം ലഭിക്കുകയും നെല്ല് ഉൾപ്പെടെയുള്ള ഖാരിഫ് വിളകളുടെ ഉൽപാദനം വർധിക്കുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണ്. ആർബിഐ സ്വീകരിച്ച നിയന്ത്രണ നടപടികൾ സമ്പദ്‌വ്യവസ്ഥയെ ശരിയായ ദിശയിലാണ് നയിക്കുന്നത്."- ഡോ. കെ പോൾ തോമസ്, എംഡി ആൻഡ് സിഇഒ, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്.