/sathyam/media/media_files/2025/11/23/f1d6ee44-d88e-4b71-8c00-9b3aa2b73d85-2025-11-23-20-16-21.jpg)
കൊച്ചി: കേരളത്തിലെ ട്രാവൽ-ടൂറിസം വ്യവസായത്തിലെ സംരംഭകരുടെ സംസ്ഥാന തല സംഘടനയായ 'ടാസ്‌ക്' (Tours and Travels Agents Survival Keralites) സംഘടിപ്പിച്ച 'സിനർജി 2025' സംഗമം ട്രാവൽ വ്യവസായത്തിന് പുത്തൻ ഉണർവും ഊർജവും പകർന്നു. ട്രാവൽ ടൂറിസം രംഗത്ത് കേരളത്തെ ഒന്നാംകിട ലക്ഷ്യമാക്കി മാറ്റിയെടുകയെന്നത് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ടാസ്ക് സംഗമം അത് സംബന്ധമായ ചർച്ചകളും ധാരണകളും കൊണ്ട് ആവേശകരമായി.
ട്രാവൽ വ്യവസായത്തിൽ തലത്തിൽ ശ്രദ്ധേയവും ഉത്തേജനം പകരുന്നതുമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുന്നവരെ ആദരിക്കുകയെന്നതും സിനർജി 2025 സംഗമത്തിന്റെ ഭാഗമായി. ഇത്തരത്തിൽ ഏർപ്പെടുത്തിയ ലൈഫ് ടൈം ട്രാവൽ എക്‌സലൻസ് അവാർഡിന് അര നൂറ്റാണ്ടായി ട്രാവൽ - ടൂറിസം മേഖലയിൽ നിസ്തുലമായ മികവോടെ പ്രവർത്തിക്കുന്ന അക്ബർ ട്രാവൽസ് ഉടമ ഡോ. കെ വി അബ്ദുൽ നാസർ അർഹനായി. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പുരസ്കാരം കൈമാറി.
കേരളത്തിലെയും ഗൾഫ് മേഖലയിലെയും ഇന്ത്യൻ പ്രവാസികളെ ബന്ധിപ്പിക്കുന്നതിൽ അക്ബർ ട്രാവൽസ് വഹിച്ച പങ്ക് വളരെ വലുതാണെന്നും ഡോ. കെ. വി. അബ്ദുൽ നാസറിൻ്റെ ദീർഘവീക്ഷണവും സമഗ്രതയും നവീകരണ ത്വരയും ഉപഭോക്താക്കളോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയും യുവ സംരംഭകർക്ക് മാതൃകയും പ്രചോദനം പകരുന്നതുമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ തന്നെ മികവോടെ നിൽക്കുന്ന അക്ബർ ട്രാവൽസ് സാരഥിയ്ക്ക് കേരളത്തിലെ ട്രാവൽ രംഗത്തുള്ള സഹപ്രവർത്തകരുടെയും പങ്കാളികളുടെയും സാന്നിധ്യത്തിൽ ലഭിച്ച അംഗീകാരം, അദ്ദേഹത്തിൻ്റെ സ്വാധീനത്തെയും സംഭാവനയെയും നിസ്സംശയം അടയാളപ്പെടുത്തുന്നതാണെന്നും പ്രതിനിധികൾ വിലയിരുത്തി.
എറണാകുളം താജ് വിവാന്റയിൽ അരങ്ങേറിയ സിനർജി 2025 ൽ ട്രാവൽ ഇൻഡസ്ട്രിയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. കേരളത്തിന്റെ ട്രാവൽ - ടൂറിസം രംഗത്തെ ഭാവി സാധ്യതകളെക്കുറിച്ച് വലിയ ശുഭപ്രതീക്ഷകളാണ് സംഗമത്തിൽ സംസാരിച്ചവർ പങ്ക് വെച്ചത്.
ഹൈബി ഈഡൻ, അഹമ്മദ് ദേവർകോവിൽ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയ പ്രമുഖരും സൈനർജി സംഗമത്തിന്റെ ഭാഗങ്ങളായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us