/sathyam/media/media_files/2025/11/15/gold-2025-11-15-11-13-56.jpg)
കൊച്ചി: സംസ്ഥാനത്ത് വൻകുതിപ്പിന് ശേഷം സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 11,935 രൂപയിലും പവന് 95,480 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 9,815 രൂപയിലെത്തി,
ആറു ദിവസത്തിനിടെ പവന് 3,920 രൂപയും ഗ്രാമിന് 490 രൂപയും ഉയർന്ന ശേഷമാണ് ഇന്ന് വില താഴേക്കുപോയത്.
ശനിയാഴ്ച 1,000 രൂപയുടെ വർധനയോടെ വീണ്ടും 95,000 പിന്നിട്ട സ്വർണവില തിങ്കളാഴ്ച പവന് 480 രൂപയും ഗ്രാമിന് 60 രൂപയും ഉയർന്നിരുന്നു.
ഒക്ടോബർ 21ന് ശേഷം ആദ്യമായാണ് വീണ്ടും 95,000 തൊട്ടത്. ഒ​ക്ടോ​ബ​ർ 17നും 21​നും രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 12,170 രൂ​പ​യും പ​വ​ന് 97,360 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ലെ സ​ർ​വ​കാ​ല ഉ​യ​രം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us