/sathyam/media/media_files/2025/11/15/gold-2025-11-15-11-13-56.jpg)
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡ് ഉയരത്തിൽ നിന്ന് സ്വർണവില താഴേക്ക്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷന്‍റെ (എകെജിഎസ്എംഎ) കീഴിലുള്ള ആഭരണശാലകളിൽ ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,990 രൂപയിലും പവന് 1,03,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 55 രൂപ താഴ്ന്ന് 10,775 രൂപയിലെത്തി.
ശനിയാഴ്ച വൈകുന്നേരം എകെജിഎസ്എംഎയുടെ വില പ്രകാരം ഗ്രാമിന് 110 രൂപ ഉയർന്ന് 13,055 രൂപയും പവന് 880 രൂപ വർധിച്ച് 1,04,440 രൂപയുമെന്ന സർവകാല ഉയരത്തിൽ എത്തിയിരുന്നു.
അതേസമയം, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) എന്ന സംഘടനയുടെ കീഴിലുള്ള ആഭരണശാലകൾ ശനിയാഴ്ച രാവിലെ നിശ്ചയിച്ച വിലതന്നെ നിലനിർത്തി. ഇവരുടെ നിർണയപ്രകാരം ഇന്ന് ഗ്രാം വില 12,945 രൂപയും പവൻ വില 1,03,560 രൂപയുമാണ്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്.
പിന്നീട് കുതിപ്പ് തുടർന്ന സ്വർണം 24ന് പവന് 280 രൂപയും 25ന് 240 രൂപയും ഉയർന്നു. ഈ വർഷം ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us