/sathyam/media/media_files/6gj46upG6PQkx0H9Q2SD.webp)
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് രാ​വി​ലെ വ​ർ​ദ്ധി​ച്ച സ്വ​ർ​ണ​വി​ല വൈ​കു​ന്നേ​രം കു​റ​ഞ്ഞു. രാ​വി​ലെ പ​വ​ന് 480 രൂ​പ വ​ർ​ദ്ധി​ച്ചി​രു​ന്നു.
എ​ന്നാ​ൽ വൈ​കു​ന്നേ​രം 880 രൂ​പ കു​റ​ഞ്ഞു. ഒ​രു പ​വ​ൻ 22 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 101,400 രൂ​പ​യാ​ണ്.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​വ​ന്‍റെ വി​ല ഒ​രു ല​ക്ഷം ക​ട​ന്ന​തി​ന് ശേ​ഷം ഉ​ച്ച​യ്ക്ക് 320 രൂ​പ​യും വൈ​കു​ന്നേ​രം 280 രൂ​പ​യും ഉ​യ​ർ​ന്നി​രു​ന്നു.
ഇ​ന്ന​ലെ പ​വ​ന്‍റെ വി​ല 440 രൂ​പ വ​ർ​ദ്ധി​ച്ചി​രു​ന്നു. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ് അ​സേ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വി​ല​യെ അ​നു​സൃ​ത​മാ​ക്കി​യാ​ണ് കേ​ര​ള​ത്തി​ൽ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്.
അ​ന്താ​രാ​ഷ്ട്ര വി​പ​ണി നി​ര​ക്കു​ക​ൾ, ഇ​റ​ക്കു​മ​തി തീ​രു​വ​ക​ൾ, നി​കു​തി​ക​ൾ, വി​നി​മ​യ നി​ര​ക്കു​ക​ളി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​യി​ലെ സ്വ​ർ​ണ വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us