സ്വർണവില ഉയരങ്ങളിലേയ്ക്ക്...സാധാരണക്കാർക്ക് സ്വർണം വാങ്ങാൻ ഇനി ബുദ്ധിമുട്ടും

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞയാഴ്ച സ്വർണവില എത്തിയിരുന്നത്. 84,240 രൂപയാണ് ഇന്ന് ഒരു പവന് വിപണിയിലെ വില

New Update
GOLD

കൊച്ചി:  സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദിവസങ്ങളിലായി കുറവ് രേഖപ്പെടുത്തിയ വിലയാണ് ഇന്ന് വീണ്ടും ഉയർന്നത്. ഇന്നലത്തെ കുറവോടെ 83,000ത്തിലേക്ക് താഴ്ന്നിരുന്ന വില ഇന്ന് വീണ്ടും 84,000ത്തിലേക്കെത്തി. 320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്.

Advertisment

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 680 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിപണിയിലാണ് ഈ വർദ്ധനവ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞയാഴ്ച സ്വർണവില എത്തിയിരുന്നത്. 84,240 രൂപയാണ് ഇന്ന് ഒരു പവന് വിപണിയിലെ വില.

സെപ്തംബർ 1 മുതൽ ഇന്ന് വരെ 7000 രൂപയാണ് വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് മുകളിലുമാണ്. 10,530 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. 


ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Advertisment