സ്വർണവില കുതിക്കുന്നു, പവന്റെ വില 92,000 രൂപയ്ക്ക‌ടുത്ത്.. സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധത്തിലേയ്ക്ക് വില ഉയരുന്നു

ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 11,495 രൂ​പ​യി​ലും ഒരു പവൻ സ്വർണത്തിന് 91,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

New Update
GOLD

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില രാവിലെ കുറഞ്ഞെങ്കിലും  ഉച്ചകഴിഞ്ഞതോടെ സ്വർണവില ഉയർന്നു. സ്വർണവില.

Advertisment

ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 11,495 രൂ​പ​യി​ലും ഒരു പവൻ സ്വർണത്തിന് 91,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 9,455 രൂപയാണ്.

ഇന്ന് രാവിലെ സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. മൂ​ന്നു ദി​വ​സ​മാ​യി ഇ​ടി​വ് തു​ട​രു​ന്ന സ്വ​ർ​ണ​വി​ല വെ​ള്ളി​യാ​ഴ്ച പ​വ​ന് 560 രൂ​പ​യും ശ​നി​യാ​ഴ്ച 11,465 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ, ക​ഴി​ഞ്ഞ നാ​ലു ദി​വ​സം​കൊ​ണ്ട് പ​വ​ന് കു​റ​ഞ്ഞ​ത് 2,680 രൂ​പ​യാ​ണ്. ഒ​ക്ടോ​ബ​ർ 17നും 21​നും രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 12,170 രൂ​പ​യും പ​വ​ന് 97,360 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ലെ സ​ർ​വ​കാ​ല റെക്കോർഡ്.

Advertisment