/sathyam/media/media_files/2025/11/15/gold-2025-11-15-11-13-56.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കുതിപ്പ്. ഇന്ന് ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി വര്‍ധിച്ചു.
രാവിലെ പവന് ഒറ്റയടിക്ക് 1400 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 97,280 രൂപ എന്ന നിലയില്‍ എത്തിയിരുന്നു. പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം പവന് 400 രൂപ കൂടി വര്‍ധിച്ചത്.
/filters:format(webp)/sathyam/media/media_files/6gj46upG6PQkx0H9Q2SD.webp)
ഇതോടെ, ഇന്ന് സംസ്ഥാനത്തെ സ്വര്‍ണ വില ഒരു ഗ്രാമിന് 12,210 എന്ന നിലയില്‍ എത്തി. പവന് 97,680 രൂപയുമായി.
വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 175 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 12,160 രൂപയായിരുന്നു ഗ്രാം വില. രണ്ട് തവണയായി ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തില്‍ 225 രൂപയാണ് കൂടിയത്.
കഴിഞ്ഞ ദിവസങ്ങളിലായി ചാഞ്ചാടി നിന്നിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് രണ്ട് തവണ വര്‍ധിച്ച് റെക്കോര്‍ഡ് ഭേദിച്ചത്.
വ്യാഴാഴ്ച രാവിലെ സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. വൈകിട്ടോടെ പവന്‍ വില 400 രൂപ കൂടി 95,880 രൂപയില്‍ എത്തിയിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/08/gold-ornaments-2025-11-08-08-33-21.jpg)
ഇന്ന് രണ്ട് തവണയായി 225 രൂപ വീണ്ടും കൂടിയതോടെ പവന്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വര്‍ണ വിലയിലെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേക്ക് എത്തിക്കുന്നത്.
വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us