/sathyam/media/media_files/2025/11/08/gold-ornaments-2025-11-08-08-33-21.jpg)
കൊച്ചി: സംസ്ഥാനത്ത് ചരിത്രക്കുതിപ്പിനും വീഴ്ചയ്ക്കും ശേഷം തിരിച്ചുകയറി സ്വർണവില.
ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,330 രൂപയിലും പവന് 98,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 10,140 രൂപയിലെത്തി.
തിങ്കളാഴ്ച 99,000 രൂപ ഭേദിച്ചശേഷം ചൊവ്വാഴ്ച 1,000 രൂപയിലധികം താഴ്ന്നിറങ്ങിയ സ്വർണവിലയാണ് ഇന്നു വീണ്ടും കരകയറിയത്.
മാ​സാ​ദ്യ ദി​ന​ത്തി​ലെ വ​ൻ​കു​തി​പ്പി​ന് ബ്രേ​ക്കി​ട്ട സ്വ​ർ​ണ​വി​ല പി​ന്നീ​ട് താ​ഴ്ന്നി​റ​ങ്ങു​ക​യും തി​രി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷമാണ് ചാഞ്ചാടിയത്.
ജ​നു​വ​രി 22-നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 61,960 രൂ​പ​യാ​യി​രു​ന്നു വി​ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us