/sathyam/media/media_files/2025/05/07/hKv8XyPBJiLFnApQp6eF.jpg)
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പുതുവർഷക്കുതിപ്പ് തുടർന്ന് സ്വർണവില. ഗ്രാ​മി​ന് 105 രൂ​പ​യും പ​വ​ന് 840 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.
ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 12,485 രൂ​പ​യിലും പ​വ​ന് 99,880 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ ഉയർന്ന് 10,265 രൂപയിലെത്തി.
വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. ഡിസംബർ 27ന് വൈകിട്ട് രേഖപ്പെടുത്തിയ,
പവന് 1,04,440 രൂപ എന്ന നിരക്കാണ് സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും കൂടിയ വില.
പിന്നീട് രാജ്യാന്തര തലത്തിലുണ്ടായ കനത്ത ലാഭമെടുപ്പ് സമ്മർദത്തെ തുടർന്ന് ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു.
എന്നാൽ, പുതുവർഷപ്പിറവി ദിനം മുതൽ വില കൂടുന്നതാണ് കണ്ടത്.
ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്.
പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു.
ഡിസംബർ 27ന് വൈകിട്ട് രേഖപ്പെടുത്തിയ, പവന് 1,04,440 രൂപ എന്ന നിരക്കാണ് സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും കൂടിയ വില.
ഒടുവിൽ തിങ്കളാഴ്ച മുതലാണ് താഴേക്കു പോകാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us