സ്വർണവില എങ്ങോട്ട്?  വീണ്ടും റിക്കാർഡ് കുതിപ്പ്; 1.21 ലക്ഷം പിന്നിട്ട് സ്വർണവില, ഒറ്റയടിക്ക് കൂടിയത് 2,360 രൂ​പ

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 15,140 രൂ​പ​യിലും പ​വ​ന് 1,21,120 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

New Update
jewellery

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും റിക്കാർഡ് കുതിപ്പുമായി സ്വ​ര്‍​ണ​വി​ല.

Advertisment

ഗ്രാ​മി​ന് 265 രൂ​പ​യും പ​വ​ന് 2,360 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. 

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 15,140 രൂ​പ​യിലും പ​വ​ന് 1,21,120 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 240 രൂപ ഉയർന്ന് 12,435 രൂപയിലെത്തി.

ഇതാദ്യമായാണ് ഗ്രാം 15,000 രൂപയും പവൻ‌ 1.20 ലക്ഷം രൂപയും ഭേദിക്കുന്നത്. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ പവന് 1,19,320 രൂപയും ഗ്രാമിന് 14,915 രൂപയുമെന്ന റിക്കാർഡാണ് ഇന്ന് മറികടന്നത്. 

ഗ്രാമിന് 375 രൂപയും പവന് 3000 രൂപയുമാണ് തിങ്കളാഴ്ച ഒറ്റയടിക്ക് ഉയർന്നത്. പിന്നാലെ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം സ്വർണവില താഴേക്കുപോയി. 

ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇടിഞ്ഞത്. പിന്നീട് ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും കുതിച്ചുയർന്നത്.

പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ഈമാസം അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കുതിപ്പും കിതപ്പുമായി മുന്നോട്ടുപോയത്.

Advertisment