സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ ഇടിവ് തുടരുന്നു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 12,455 രൂ​പ​യും പ​വ​ന് 99,640 രൂ​പയുമായി

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​വ​ന് ല​ക്ഷം രൂ​പ ക​ട​ന്ന സ്വ​ര്‍​ണ​വി​ല ചൊവ്വാഴ്ചയാണ് ഒ​രു ല​ക്ഷ​ത്തി​നു താ​ഴെ​യാ​യത്.

New Update
gold

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ ഇടിവ് തുടരുന്നു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 12,455 രൂ​പ​യിലും പ​വ​ന് 99,640 രൂ​പ​യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,240 രൂപയിലെത്തി.

Advertisment

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​വ​ന് ല​ക്ഷം രൂ​പ ക​ട​ന്ന സ്വ​ര്‍​ണ​വി​ല ചൊവ്വാഴ്ചയാണ് ഒ​രു ല​ക്ഷ​ത്തി​നു താ​ഴെ​യാ​യത്.

 ഗ്രാ​മി​ന് 265 രൂ​പ​യും പ​വ​ന് 2,120 രൂ​പ​യു​മാ​ണ് ചൊവ്വാഴ്ച കുറഞ്ഞത്. തിങ്കളാഴ്ച മൂ​ന്നു ത​വ​ണ​ക​ളാ​യാ​ണ് സ്വ​ര്‍​ണ​വി​ല മാ​റി മ​റ​ഞ്ഞ​ത്.

 ഗ്രാ​മി​ന് 195 രൂ​പ​യു​ടെ​യും പ​വ​ന് 1,560 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് ഉ​ണ്ടാ​യ​ത്.

ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു.

 ഡിസംബർ 27ന് വൈകിട്ട് രേഖപ്പെടുത്തിയ, പവന് 1,04,440 രൂപ എന്ന നിരക്കാണ് സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും കൂടിയ വില. ഒടുവിൽ തിങ്കളാഴ്ച മുതലാണ് താഴേക്കു പോകാൻ തുടങ്ങിയത്.

Advertisment