സ്വർണം പവന്റെ വില ലക്ഷത്തിലേയ്ക്ക്.... സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്

New Update
GOLD

കൊച്ചി: സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇപ്പോൾ ദിനംപ്രതി 1000 രൂപയുടെ ഉയർച്ചയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഇന്നും അതേ നിരക്കിലാണ് വർദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. 

Advertisment

ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 115 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,185 രൂപ നൽകണം. ഇന്നലെഗ്രാമിന് 11,070 രൂപയായിരുന്നു വില.  ഒരു പവൻ സ്വർണത്തിന് 920 രൂപ വർദ്ധിച്ചു. ഇതോടെ 88,560 രൂപയിൽ നിന്നും ഇന്ന് 89,480 രൂപ വർദ്ധിച്ചു. 


ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,202 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,185 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,152 രൂപയുമാണ്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്.

സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.

Advertisment