ചരിത്രക്കുതിപ്പിനു ശേഷം താഴെവീണ് സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂ​പ

തിങ്കളാഴ്ച സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ​നിര​ക്കി​ലാ​യി​രു​ന്നു. പ​വ​ന് 99,280 രൂ​പ​യാ​യി​രു​ന്നു വി​ല.

New Update
GOLD

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ചരിത്ര കുതിപ്പിനു ശേഷം താഴെവീണ് സ്വർണവില. ഗ്രാ​മി​ന് 140 രൂ​പ​യും പ​വ​ന് 1,120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

Advertisment

 ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 12,270 രൂ​പ​യിലും പ​വ​ന് 98,160 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 115 രൂപ താഴ്ന്ന് 10,090 രൂപയിലെത്തി.
തിങ്കളാഴ്ച സ്വ​ര്‍​ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി ര​ക്കി​ലാ​യി​രു​ന്നു. പ​വ​ന് 99,280 രൂ​പ​യാ​യി​രു​ന്നു വി​ല. 

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 17ന് ​രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 12,170 രൂ​പ​യും പ​വ​ന് 97,360 രൂ​പ​യു​മെ​ന്ന റിക്കാർഡാണ് രണ്ടുമാസത്തിനു ശേഷം കാറ്റിൽപറന്നത്. സ്വ​ര്‍​ണ​വി​ല ഓ​രോ ദി​വ​സ​വും കൂ​ടി​യും കു​റ​ഞ്ഞും മാ​റി മാ​റി വ​രു​ന്ന സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

മാ​സാ​ദ്യ ദി​ന​ത്തി​ലെ വ​ൻ​കു​തി​പ്പി​ന് ബ്രേ​ക്കി​ട്ട സ്വ​ർ​ണ​വി​ല പി​ന്നീ​ട് താ​ഴ്ന്നി​റ​ങ്ങു​ക​യും തി​രി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു.

ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷമാണ് ഇന്നു വീണ്ടും താഴ്ന്നിറങ്ങിയത്.

Advertisment