സ്വർണത്തിന് റിക്കാർ‌ഡ് കുതിപ്പ്; പവൻ വില 1,05,320 രൂ​പ, ഒറ്റയടിക്ക് കൂടിയത് 800 രൂപ

2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്

New Update
GOLD

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​തി​പ്പ്. പ​വ​ന് 800 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 100 രൂ​പ​യു​ടെ​യും വ​ര്‍​ധ​നയാ​ണ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

Advertisment

ഇ​തോ​ടെ സ്വ​ര്‍​ണവില ഗ്രാ​മി​ന് 13,165 രൂ​പ​യിലും പ​വ​ന് 1,05,320 രൂ​പ​യിലുമാണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 

അതേസമയം, 18 കാ​ര​റ്റ് സ്വ​ര്‍​ണവില ഗ്രാ​മി​ന് 80 രൂ​പ വ​ര്‍​ധി​ച്ച് 10,820 രൂ​പയിലെത്തി.

കുതിപ്പിന്‍റെ പാതയിലുള്ള സ്വർണവില തിങ്കളാഴ്ച പവന് 1,240 രൂപയും ചൊവ്വാഴ്ച 280 രൂപയും വർധിച്ചിരുന്നു.

 ചൊവ്വാഴ്ച പുതിയ റിക്കാർഡ് കുറിച്ച സ്വർണവിലയാണ് ഇന്ന് വീണ്ടും മുന്നേറിയത്.

പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ഈമാസം അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു.

ഇതിനു പിന്നാലെയാണ് കുതിപ്പും കിതപ്പുമായി മുന്നോട്ടുപോയത്.

2025 ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.

2025 ജ​നു​വ​രി 22-നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 61,960 രൂ​പ​യാ​യി​രു​ന്നു വി​ല.

നാ​ലി​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന് 62,000 രൂ​പ പി​ന്നി​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ അ​ഞ്ചി​ന് 760 രൂ​പ ഉ​യ​ർ​ന്ന് 63,000 രൂ​പ​യും ക​ട​ന്നു. പി​ന്നീ​ട് 11ന് 640 ​രൂ​പ ഉ​യ​ർ​ന്ന് 64,000 രൂ​പ​യെ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലും പി​ന്നി​ട്ടു.

Advertisment