സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീണ്ടും വ​ര്‍​ധ​ന. ഗ്രാ​മി​ന് 205 രൂ​പ​യും പ​വ​ന് 1,640 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 14,560 രൂ​പ​യിലും പ​വ​ന് 1,16,480 രൂ​പ​യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീണ്ടും വ​ര്‍​ധ​ന. ഗ്രാ​മി​ന് 205 രൂ​പ​യും പ​വ​ന് 1,640 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 14,560 രൂ​പ​യിലും പ​വ​ന് 1,16,480 രൂ​പ​യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

New Update
jewellery

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീണ്ടും വ​ര്‍​ധ​ന. ഗ്രാ​മി​ന് 205 രൂ​പ​യും പ​വ​ന് 1,640 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. 

Advertisment

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 14,560 രൂ​പ​യിലും പ​വ​ന് 1,16,480 രൂ​പ​യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,965 രൂപയും 14 കാരറ്റ് സ്വർണവില ഗ്രാമിന് 9315 രൂപയും ഒമ്പത് കാരറ്റ് സ്വർണവില 6005 രൂപയുമാണ്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം.

ഗ്രാ​മി​ന് ഒറ്റയടിക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വർണവില സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യിലുമെത്തുകയായിരുന്നു. 

എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് പതിയെ തിരിച്ചു കയറുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച, രാവിലെ 1,520 രൂപ കുറ‍ഞ്ഞ സ്വർണവില ഉച്ചയ്ക്ക് 1,000 രൂപ ഉയർന്നിരുന്നു. ശനിയാഴ്ച രാവിലെ വീണ്ടും പവന് 2,120 രൂപ ഉയരുകയാണുണ്ടായത്.

പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ഈമാസം അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്.

Advertisment