/sathyam/media/media_files/2026/02/06/gold-2026-02-06-17-25-44.png)
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനിടെ നേരിയ ഇറക്കവുമായി സ്വർണവില.
ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,530 രൂപയിലും പവന് 1,16,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,940 രൂപയിലെത്തി.
ചൊവ്വാഴ്ച രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഉച്ചകഴിഞ്ഞ് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ കുതിച്ചുയർന്ന സ്വർണവില ഉച്ചകഴിഞ്ഞ് താഴേക്കുപോയിരുന്നു.
രാവിലെ ഗ്രാ​മി​ന് 205 രൂ​പ​യും പ​വ​ന് 1,640 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. പിന്നാലെ ഉച്ചയ്ക്ക് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുറഞ്ഞു.
ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. ഗ്രാ​മി​ന് ഒറ്റയടിക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വർണവില സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യിലുമെത്തുകയായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് പതിയെ തിരിച്ചു കയറുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us