/sathyam/media/media_files/6gj46upG6PQkx0H9Q2SD.webp)
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം ഒരാഴ്ച പിന്നിടാനൊരുങ്ങുമ്പോഴും സംസ്ഥാനത്ത് സ്വർണവില താഴോട്ടുതന്നെ. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, സ്വർണവില ഗ്രാമിന് 14,860 രൂപയിലും പവന് 1,18,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ താഴ്ന്ന് 12,210 രൂപയിലെത്തി.
രാജ്യാന്തര വിലയിലെ കുതിപ്പിന് വിപരീതമായി ഈയാഴ്ച ആഭ്യന്തര സ്വ​ര്‍​ണ​വി​ല ഇ​ടിയുന്ന കാഴ്ചയാണ് കണ്ടത്. തിങ്കളാഴ്ച പ​വ​ന് 2,400 രൂ​പ​യും ​ചൊവ്വാഴ്ച രണ്ടുതവണയായി 2,120 രൂപയും ബുധനാഴ്ച പവന് 2280 രൂപയും വ്യാഴാഴ്ച 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് സംസ്ഥാനത്ത് പവന് 6,160 രൂപയും ഗ്രാമിന് 770 രൂപയും കുറഞ്ഞു.
ഈമാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഞായറാഴ്ച സ്വർണവില വ്യാപാരികൾ കൂട്ടിയിരുന്നു. രണ്ടുതവണയായി ഗ്രാമിന് 365 രൂപയും പവന് 5,240 രൂപയുമാണ് വർധിച്ചത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. അന്ന് ഗ്രാ​മി​ന് ഒറ്റയടിക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വർണവില സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യിലുമെത്തുകയായിരുന്നു.
എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയാണുണ്ടായത്.
പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us