സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിലേയ്ക്ക് അടുക്കുന്നു.. ഇന്നും വില കുത്തനെ ഉയർന്നു

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 22ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ​വ​ൻ 93,000 ക​ട​ന്ന​ത്.

New Update
GOLD

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ചാ​ഞ്ചാ​ട്ട​ത്തി​നി​ടെ കു​തി​ച്ചു​യ​ർ​ന്ന് സ്വ​ര്‍​ണ​വി​ല. ഗ്രാ​മി​ന് 210 രൂ​പ​യും പ​വ​ന് 1,680 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്.

Advertisment

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 11,715 രൂ​പ​യി​ലും പ​വ​ന് 93,720 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 170 രൂ​പ ഉ​യ​ർ​ന്ന് 9,635 രൂ​പ​യി​ലെ​ത്തി.

ചാ​ഞ്ചാ​ട്ടം തു​ട​രു​ന്ന സ്വ​ർ​ണ​വി​ല ബു​ധ​നാ​ഴ്ച ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 22ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ​വ​ൻ 93,000 ക​ട​ന്ന​ത്.

ഈ ​മാ​സം അ​ഞ്ചി​ന് 89,080 രൂ​പ​യാ​യി​രു​ന്നു പ​വ​ൻ വി​ല. ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം 10ന് ​വീ​ണ്ടും 90,000നു ​മു​ക​ളി​ലെ​ത്തി​യി​രു​ന്നു.

പ​വ​ന് 880 രൂ​പ​യും ഗ്രാ​മി​ന് 110 രൂ​പ​യു​മാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​യ​ർ​ന്ന​ത്. പി​ന്നാ​ലെ 11ന് ​ഗ്രാ​മി​ന് 225 രൂ​പ​യും പ​വ​ന് 1,800 രൂ​പ​യും ഒ​റ്റ​യ​ടി​ക്ക് വ​ർ​ധി​ച്ചു. എ​ന്നാ​ൽ ഉ​ച്ച​യ്ക്കു ശേ​ഷം, ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്.

Advertisment