/sathyam/media/media_files/2025/11/08/gold-ornaments-2025-11-08-08-33-21.jpg)
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ചാ​ഞ്ചാ​ട്ട​ത്തി​നും വ​ൻ വീ​ഴ്ച​യ്ക്കും ശേ​ഷം കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല. ഗ്രാ​മി​ന് 110 രൂ​പ​യും പ​വ​ന് 880 രൂ​പ​യു​മാ​ണ് ഉ​യ​ർ​ന്ന​ത്.
ഇ​തോ​ടെ, ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 11,445 രൂ​പ​യി​ലും പ​വ​ന് 91,560 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 90 രൂ​പ ഉ​യ​ർ​ന്ന് 9,415 രൂ​പ​യി​ലെ​ത്തി.
ചൊ​വ്വാ​ഴ്ച പ​വ​ന് 1,280 രൂ​പ ഇ​ടി​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​ന്ന് വ​ൻ തി​രി​ച്ചു​വ​ര​വ്. നാ​ലു ദി​വ​സ​മാ​യി ഇ​ടി​വ് തു​ട​രു​ന്ന സ്വ​ർ​ണ​വി​ല തി​ങ്ക​ളാ​ഴ്ച ര​ണ്ടു​ത​വ​ണ മാ​റി​മ​റി​ഞ്ഞി​രു​ന്നു. രാ​വി​ലെ ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യും കു​റ​ഞ്ഞ ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും ഉ​യ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച പ​വ​ന് 560 രൂ​പ​യും ശ​നി​യാ​ഴ്ച 11,465 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. ഒ​ക്ടോ​ബ​ർ 17നും 21​നും രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 12,170 രൂ​പ​യും പ​വ​ന് 97,360 രൂ​പ​യു​മാ​ണ് കേ​ര​ള​ത്തി​ലെ സ​ർ​വ​കാ​ല ഉ​യ​രം.
ഈ ​മാ​സം അ​ഞ്ചി​ന് 89,080 രൂ​പ​യാ​യി​രു​ന്നു പ​വ​ൻ വി​ല. ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം 10ന് ​വീ​ണ്ടും 90,000നു ​മു​ക​ളി​ലെ​ത്തി​യി​രു​ന്നു.
പ​വ​ന് 880 രൂ​പ​യും ഗ്രാ​മി​ന് 110 രൂ​പ​യു​മാ​ണ് ഉ​യ​ർ​ന്ന​ത്. പി​ന്നാ​ലെ 11ന് ​ഗ്രാ​മി​ന് 225 രൂ​പ​യും പ​വ​ന് 1,800 രൂ​പ​യും ഒ​റ്റ​യ​ടി​ക്ക് വ​ർ​ധി​ച്ചു.
എ​ന്നാ​ൽ ഉ​ച്ച​യ്ക്കു ശേ​ഷം, ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്. 12ന് ​പ​വ​ന് 240 രൂ​പ കു​റ​ഞ്ഞ ശേ​ഷം 13ന് ​രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി 2,280 രൂ​പ ഉ​യ​ർ​ന്ന് പ​വ​ൻ 94,320 രൂ​പ​യി​ൽ എ​ത്തി. പി​ന്നീ​ടാ​ണ് സ്വ​ർ​ണ​വി​ല ഇ​ടി​യാ​ൻ തു​ട​ങ്ങി​യ​ത്.
ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us