സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 14,135 രൂ​പ​യിലും പ​വ​ന് 1,13,080 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം.

New Update
jewellery

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 14,135 രൂ​പ​യിലും പ​വ​ന് 1,13,080 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Advertisment

ചൊവ്വാഴ്ച പവന് 1,120 രൂ​പ​യും ഗ്രാ​മി​ന് 140 രൂ​പ​യും കുറഞ്ഞിരുന്നു.

ചാഞ്ചാട്ടം തുടരുന്ന സ്വർണവില കഴിഞ്ഞ വെള്ളിയാഴ്ച രണ്ടു തവണയായി പവന് 2400 രൂപയും ഗ്രാമിന് 300 രൂപയും കുറഞ്ഞ ശേഷം ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 240 രൂപയും പവന് 1920 രൂപയും ഉയർന്നിരുന്നു. 

തിങ്കളാഴ്ച പവന് വീണ്ടും 960 രൂപ ഇടിയുകയാണുണ്ടായത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം. 

അന്ന് ഗ്രാ​മി​ന് ഒറ്റയടിക്ക് 1,080 രൂ​പ​യും പ​വ​ന് 8,640 രൂ​പ​യും വ​ര്‍​ധി​ച്ച സ്വർണവില സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച് ഗ്രാ​മി​ന് 16,395 രൂ​പ​യും പ​വ​ന് 1,31,160 രൂ​പ​യിലുമെത്തുകയായിരുന്നു. 

എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില പവന് 1,07,920 രൂപയിൽ എത്തിയെങ്കിലും പിന്നീട് തിരിച്ചു കയറുകയാണ്.

പുതുവർഷത്തിൽ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച് വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്.

Advertisment