/sathyam/media/media_files/2024/11/04/8nD9ydS6WkbVp4giPYuT.jpg)
തിരുവനന്തപുരം: പ്രമുഖ എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് ദാതാവായ ഗ്രിഡ് എഞ്ചിനീയറിംഗ് സര്‍വീസസ് ടെക്നോപാര്‍ക്ക് ഫേസ് വണ്ണിലെ നിള കെട്ടിടത്തില്‍ പുതിയ ഓഫീസ് തുറന്നു.
ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായരുടേയും ഗ്രിഡ് എഞ്ചിനീയറിംഗ് സര്‍വീസസിന്‍റെ സ്ഥാപകനും സിഇഒയുമായ ഷിറാസ് അന്‍സാരിയുടേയും സാന്നിധ്യത്തിലാണ് ഓഫീസ് തുറന്നത്. ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ് & കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദയും ചടങ്ങില്‍ പങ്കെടുത്തു.
പുതിയ ഓഫീസിലെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ നിരീക്ഷിച്ചു. ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍, വിവിധ കമ്പനികളുടെ സിഇഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ട്രക്ചറല്‍, ആര്‍ക്കിടെക്ചറല്‍, ബിഐഎം, സിഎഡി സേവനങ്ങളില്‍ ഗ്രിഡ് എഞ്ചിനീയറിംഗ് സര്‍വീസസിനു വൈദഗ്ദ്ധ്യമുണ്ട്. ആസ്-ബില്‍റ്റ് ഡോക്യുമെന്‍റേഷന്‍, ഡൈനാമോ ഡവലപ്മെന്‍റ്, ആഡ്-ഇന്‍ ഡവലപ്മെന്‍റ് എന്നിവയിലും വൈദഗ്ദ്ധ്യമുള്ള മുന്‍നിര എഞ്ചിനീയറിംഗ് പരിഹാരദാതാവാണിത്.
50 ലധികം പ്രൊഫഷണലുകള്‍ ജോലിയെടുക്കുന്ന ISO 9001:2015 സര്‍ട്ടിഫൈഡ് കമ്പനിയാണ് ഗ്രിഡ് എഞ്ചിനീയറിംഗ്. പാലങ്ങള്‍, മെട്രോ റെയില്‍ പദ്ധതികള്‍, മെട്രോ സ്റ്റേഷനുകള്‍, തുരങ്കങ്ങള്‍, തുറമുഖങ്ങള്‍, റെസിഡന്‍ഷ്യല്‍, വാണിജ്യ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ നിര്‍മ്മാണ മേഖലകളില്‍ കമ്പനിയുടെ സേവനം ലഭ്യമാണ്.