/sathyam/media/media_files/nv0UErxksLdQ05dwSgkI.jpg)
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്, ഗിഫ്റ്റ് സിറ്റിയില്‍ നിന്ന് ഗോള്‍ഡ് ഫോര്‍വേഡ് ഡീല്‍ നടത്തുന്ന ആദ്യ ആഭ്യന്തര ബാങ്കായി മാറി. ആഗോള റിഫൈനറും ഉയര്‍ന്ന ശുദ്ധിയുള്ളതും വിലയേറിയതുമായ ലോഹ ഉല്‍പ്പന്നങ്ങളുടെയും വ്യാവസായിക സേവനങ്ങളുടെയും നിര്‍മാതാക്കളുമായ ഹിന്ദുസ്ഥാന്‍ പ്ലാറ്റിനം പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് എച്ച്ഡിഎഫ്സി ബാങ്ക് ഗിഫ്റ്റ് സിറ്റി ഐബിയു ആണ് ഇടപാട് നടപ്പാക്കിയത്.
ഗിഫ്റ്റ് സിറ്റിയിലൂടെ ഓണ്‍ഷോര്‍ എന്റിറ്റികളെ തങ്ങളുടെ ആപത് ശങ്കയില്‍ നിന്ന് പരിരക്ഷിക്കുന്നതിന് സ്വര്‍ണ വില എക്‌സ്‌പോഷറിലൂടെ റെഗുലേറ്റര്‍മാര്‍ പ്രാപ്തരാക്കി. ഗിഫ്റ്റ് സിറ്റി ബുള്ള്യന്‍ ഇക്കോസിസ്റ്റത്തിന്റെ വികസനത്തിന്റെ ഭാഗമാകാന്‍ എച്ച്ഡിഎഫ്സി ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ബുള്ള്യന്‍ എക്സ്ചേഞ്ചില്‍ (ഐഐബിഎക്സ്) ട്രേഡിംഗ് ആന്‍ഡ് ക്ലിയറിംഗ് അംഗമായി പ്രവര്‍ത്തിക്കുകയാണ് ഗിഫ്റ്റ് സിറ്റിയിലെ ബാങ്കിന്റെ ഐബിയു.
ഗിഫ്റ്റ് സിറ്റിയില്‍ നിന്നുള്ള ആദ്യ ഗോള്‍ഡ് ഫോര്‍വേഡ് ഡീല്‍ വിജയകരമായി നടപ്പാക്കിയെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക്, ട്രഷറി-ഗ്രൂപ്പ് ഹെഡ് ശ്രീ അരൂപ് രക്ഷിത് ചടങ്ങില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us