ഡൽഹി : ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎൽ) അതിന്‍റെ ജനപ്രിയ എസ്‌യുവിയായ ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷനും ഹോണ്ട എലവേറ്റ് സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും പുറത്തിറക്കി.
പുതിയ ക്രിസ്റ്റൽ ബ്ലാക്ക് പേൾ നിറത്തിലാണ് ഈ എക്സ്ക്ലൂസീവ് എഡിഷനുകൾ അവതരിപ്പിച്ചിരിക്കുന്നത്. വിപണിയിൽ നിന്ന് ലഭിച്ച ജനപ്രിയ ആവശ്യം പരിഗണിച്ച് അവതരിപ്പിച്ച ഈ പ്രീമിയം ബ്ലാക്ക് എഡിഷനുകൾ ഹോണ്ടയിൽ നിന്ന് ധീരവും ആധുനികവും വ്യതിരിക്തവുമായി രൂപകൽപ്പന ചെയ്ത എസ്‌യുവി അനുഭവം ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഉപകരിക്കും.
ഹോണ്ട എലിവേറ്റിൻ്റെ പുതിയ ബ്ലാക്ക് എഡിഷനുകളെക്കുറിച്ച് പരാമർശിക്കവേ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്‍റും സിഇഒയുമായ ശ്രീ തകുയ സുമുറ പറഞ്ഞു,
“വ്യത്യസ്‌തവും പ്രീമിയവും എക്‌സ്‌ക്ലൂസീവുമായ എസ്‌യുവി വേരിയന്റിനുള്ള ആവശ്യം ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് ശക്തമായി ഉയർന്നു വന്നു. ഹോണ്ട എലിവേറ്റ് ബ്ലാക്ക് എഡിഷനും സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും ധീരവും ആധുനികവുമാണ്, മാത്രമല്ല, ശൈലിയും പുതുമയും വിലമതിക്കുന്നവർക്ക് അതുല്യമായ ഓഫർ നൽകുന്നു.
വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്നതിനായി ഈ പതിപ്പുകൾ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, കൂടാതെ അവ എസ്‌യുവി വിഭാഗത്തിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസവുമുണ്ട്.”
കറുത്ത അലോയ് വീലുകളും നട്ടുകളും അവതരിപ്പിക്കുന്ന കറുത്ത എക്സ്റ്റീരിയറിലൂടെ പുതിയ എലിവേറ്റ് ബ്ലാക്ക് എഡിഷൻ റോഡിൽ ആരെയും ആകർഷിക്കുന്ന സാന്നിധ്യം പ്രകടിപ്പിക്കുന്നു. ഇതിന് ആകർഷകമായ രൂപം നൽകിക്കൊണ്ട്, മുകളിലെ ഗ്രില്ലിൽ ക്രോം അസന്റും സിൽവർ ഫിനിഷും ഫ്രണ്ട് ആൻഡ് റിയർ സ്‌കിഡ് ഗാർണിഷുകളും താഴത്തെ ഡോർ ഗാർണിഷും റൂഫ് റെയിലുകളും മുന്നോട്ട് വയ്ക്കുന്നു ഈ കാർ. മൊത്തത്തിലുള്ള ഡിസൈൻ സമകാലികവും പ്രീമിയം ലുക്കും പ്രദാനം ചെയ്യുന്നുതോടൊപ്പം പ്രത്യേക 'ബ്ലാക്ക് എഡിഷൻ' എംബ്ലത്തിലൂടെ എലിവേറ്റിനെ വേറിട്ടു നിർത്തുന്നു.
എക്സ്ക്ലൂസിവിറ്റിയെ അടുത്ത തലത്തിലിലേക്ക് കൊണ്ടുപോകുന്ന പുതിയ എലിവേറ്റ് സിഗ്നേച്ചർ ബ്ലാക്ക് എഡിഷൻ* ആഡംബരത്തിന്‍റെയും വ്യതിരിക്തതയുടെയും ഉയർന്ന ബോധം നൽകുന്നു. ഓൾ-ബ്ലാക്ക് സ്റ്റൈലിംഗിന്റെ ആഡംബര ആകർഷണം ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്കായി എലിവേറ്റ് സിഗ്നേച്ചർ ബ്ലാക്ക് എഡിഷൻ ബ്ലാക്ക് അലോയ് വീലുകളും നട്ടുകളും ഉൾപ്പെടെ പൂർണ്ണമായും കറുത്ത പുറംഭാഗം അവതരിപ്പിക്കുന്നു.
ഫ്രണ്ട് അപ്പർ ഗ്രിൽ, ഫ്രണ്ട് ആൻഡ് റിയർ സ്‌കിഡ് ഗാർണിഷുകൾ, റൂഫ് റെയിലുകൾ, ഡോർ ലോവർ ഗാർണിഷ് എന്നിവയും കറുപ്പ് നിറത്തിലാണ്. ഫ്രണ്ട് ഫെൻഡറിൽ അഭിമാനപൂർവ്വം ഒരു അധിക 'സിഗ്നേച്ചർ എഡിഷൻ' എംബ്ലവും അവതരിപ്പിക്കുന്നു അത്.