ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ കോട്ടയത്ത് റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന്‍ നടത്തി

New Update
HONDA CY.jpg

കോട്ടയം: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) കോട്ടയത്ത് റോഡ് സുരക്ഷാ ബോധവല്‍ക്കരണ പ്രചാരണം നടത്തി. ഇന്ത്യയില്‍ സുരക്ഷിത റൈഡിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് പ്രചാരണം  നടത്തിയത്.   ചിന്മയ വിദ്യാലയ സ്‌കൂളിലും എക്‌സെല്‍ഷ്യര്‍ ഇംഗ്ലീഷ് സ്‌കൂളിലും നടന്ന പരിപാടിയില്‍ 2300 ലധികം വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കെടുത്തു.

Advertisment

മുദ്രാവാക്യ രചന, പോസ്റ്റര്‍ നിര്‍മ്മാണ മത്സരം, റോഡ് സുരക്ഷാ പ്രശ്‌നോത്തരി, ലേഖന രചനാ മത്സരം തുടങ്ങിയവയുടെ സംയോജനമായിരുന്നു പ്രചാരണത്തിലുടനീളം പങ്കെടുത്തവരെ സജീവമാക്കിയത്. കേരളത്തില്‍ മാത്രം കുട്ടികളും മുതിര്‍ന്നവരുമായി രണ്ടു ലക്ഷത്തോളം പേര്‍ക്ക് ഇതിനകം ബോധവല്‍ക്കരണം നടത്തി.

 2050ഓടെ ഹോണ്ട മോട്ടോര്‍സൈക്കിളുകളും വാഹനങ്ങളും ഉള്‍പ്പെട്ട അപകടങ്ങള്‍ പൂജ്യമാകണമെന്നാണ് ഹോണ്ടയുടെ ആഗോള കാഴ്ചപ്പാട്. 2030ഓടെ ഇന്ത്യയിലെ അപകട നിരക്ക് പകുതിയാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് ഹോണ്ട പിന്തുണയും നല്‍കുന്നു. സ്‌കൂളുകളിലും കോളജുകളിലും റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തുന്നതിലൂടെ യുവ മനസുകളില്‍ സുരക്ഷാ സംസ്‌കാരം വളര്‍ത്തുക മാത്രമല്ല, അവരെ സുരക്ഷാ അമ്പാസിഡര്‍മാരാക്കുക എന്നതു കൂടി ലക്ഷ്യമിടുന്നു.

Advertisment