ഫിനാൻഷ്യൽ സർവീസ് ഫണ്ട് അവതരിപ്പിച്ച് എച്ച്എസ്ബിസി മുച്വൽ ഫണ്ട്

New Update
റീലൊക്കേഷന്‍ എളുപ്പമാക്കുന്നതിനായി അണ്‍ഫോറിന്‍ എക്സ്ചേഞ്ച് ഡിജിറ്റല്‍ കമ്യൂണിറ്റിയുമായി എച്ച്എസ്ബിസി

കൊച്ചി: സാമ്പത്തിക സേവന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കി പ്രമുഖ അസറ്റ് മാനേജ്‌മന്റ് കമ്പനിയായ എച്ച്എസ്ബിസി മുച്വൽ ഫണ്ട്. എച്ച്എസ്ബിസി ഫിനാൻഷ്യൽ സർവീസ് ഫണ്ട് എന്ന പേരിൽ അവതരിപ്പിച്ച ഫണ്ടിൽ ഈമാസം 20വരെ നിക്ഷേപിക്കാം. 

Advertisment

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വളരുന്നതിനനുസരിച്ച് വികസിക്കുന്ന സാമ്പത്തിക സേവന മേഖലകളിലെ നിക്ഷേപങ്ങളിലൂടെ നിക്ഷേപകർക്ക് മികച്ച റിട്ടേണുകൾ ലഭ്യമാക്കുകയാണ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. 

നിക്ഷേപകർക്ക് ബാങ്കുകൾ, എൻബിഎഫ്സികൾ, അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ, ധന മാനേജ്മെന്റ് കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ, മൈക്രോ ഫിനാൻസ്- ഹൗസിങ് ഫിനാൻസ് കമ്പനികൾ തുടങ്ങി മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുക്കാം. 

നിക്ഷേപകർക്ക് കൂടുതൽ കാലത്തേക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നതാണ് എച്ച്എസ്ബിസി ഫിനാൻഷ്യൽ സർവീസ് ഫണ്ട് എന്ന് സിഇഒ കൈലാഷ് കുൽക്കർണി പറഞ്ഞു.

Advertisment