കൊച്ചി: നികുതി ഇളവുകള്‍ ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദീര്‍ഘകാല മൂലധന നേട്ടമോ അല്ലെങ്കില്‍ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം നിക്ഷേപിക്കാനും അതിലൂടെ പലിശ വരുമാനം നേടാനും കഴിയും
കൊച്ചി: ഐസിഐസിഐ ബാങ്ക് ക്യാപിറ്റല്‍ ഗെയിന്‍സ് അക്കൗണ്ട് സ്കീം അവതരിപ്പിച്ചു. പ്രത്യേക മൂലധന ആസ്തികള്‍* വിറ്റുകിട്ടിയ തുകയോ അല്ലെങ്കില്‍ നിക്ഷേപിക്കാത്ത ദീര്‍ഘകാല മൂലധന നേട്ടമോ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപിക്കാനാകും. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്നതിനൊപ്പം മൂന്ന് വര്‍ഷം വരെ നികുതി ഇളവുകള്‍* നേടാനും ഈ പദ്ധതി ഉപഭോക്താക്കളെ സഹായിക്കുന്നു.
സിജിഎഎസ് നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അംഗീകൃത സ്ഥാപനമായി ഐസിഐസിഐ ബാങ്കിനെ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി അവതരിപ്പിച്ചത്.
2026 ജനുവരി 1 മുതല്‍ ഈ പദ്ധതി സ്ഥിരതാമസക്കാരായ വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ലഭ്യമാണ്. വ്യക്തികളല്ലാത്ത വിഭാഗങ്ങള്‍ക്കും പ്രവാസികള്‍ക്കും ഇത് ഉടന്‍ ലഭ്യമാക്കും. ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് മുന്‍പ് ദീര്‍ഘകാല മൂലധന നേട്ടം വീണ്ടും നിക്ഷേപിക്കാന്‍ കഴിയാത്ത നികുതിദായകര്‍ക്ക് ഈ പദ്ധതി ഗുണകരമാണ്. ഗ്രാമീണ മേഖലകളിലൊഴികെയുള്ള അടുത്തുള്ള ഐസിഐസിഐ ബാങ്ക് ശാഖ സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് സിജിഎഎസ് ചട്ടങ്ങള്‍ പ്രകാരം ക്യാപിറ്റല്‍ ഗെയിന്‍സ് അക്കൗണ്ട് തുറക്കാം.
സിജിഎഎസ് നിക്ഷേപങ്ങള്‍ക്കായി ഐസിഐസിഐ ബാങ്കിനെ അംഗീകൃത സ്ഥാപനമായി അംഗീകരിച്ചതിന് സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നു. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നിക്ഷേപിക്കാത്ത ദീര്‍ഘകാല മൂലധന നേട്ടം സുരക്ഷിതമായി നിക്ഷേപിക്കാനും, അതിലൂടെ പലിശ നേടാനും, മൂന്ന് വര്‍ഷം വരെ വീണ്ടും നിക്ഷേപം ആസൂത്രണം ചെയ്യുന്നതിനൊപ്പം നികുതി ഇളവുകള്‍ ലഭ്യമാക്കാനും കഴിയും. ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പദ്ധതിയെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.
സിജിഎഎസ്സിന്റെ പ്രധാന സവിശേഷതകളും നേട്ടങ്ങളും
ډടൈപ്പ് എ (സേവിംഗ്സ് അക്കൗണ്ട്): അംഗീകരിച്ച പുനര്നിക്ഷേപ ആവശ്യങ്ങള്‍ക്കായി എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാവുന്ന സൗകര്യം ഇതിലുണ്ട്.
ډടൈപ്പ് ബി (ടേം ഡിപ്പോസിറ്റ് അക്കൗണ്ട്): ഒരു നിശ്ചിത കാലയളവിലേക്ക് തുക നിക്ഷേപിക്കാം. ഇതില്‍ പലിശ കൃത്യമായ ഇടവേളകളില്‍ കൈപ്പറ്റാനോ അല്ലെങ്കില്‍ കാലാവധിക്ക് ശേഷം മൊത്തമായി ലഭിക്കുന്ന രീതിയിലോ നിക്ഷേപിക്കാം.
ډനികുതി ഇളവ്: ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതിക്ക് മുന്‍പായി നിക്ഷേപിക്കാത്ത മൂലധന നേട്ടമോ വിറ്റുകിട്ടിയ തുകയോ ഈ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍, ബന്ധപ്പെട്ട ആദായനികുതി വകുപ്പുകള്‍ പ്രകാരം നികുതി ഇളവ് ലഭിക്കും.
ډഫണ്ടുകളുടെ താല്‍ക്കാലിക നിക്ഷേപം: നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെടാതെ, വീണ്ടും നിക്ഷേപം ആസൂത്രണം ചെയ്യുന്നതിനായി പരമാവധി മൂന്ന് വര്‍ഷം വരെ പണം ഈ അക്കൗണ്ടില്‍ സൂക്ഷിക്കാവുന്നതാണ്.
ډലഭിക്കുന്ന പലിശ: സാധാരണ സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്കും സമാനമായ പലിശ
ډവീണ്ടും നിക്ഷേപത്തിന് സൗകര്യം: തിരഞ്ഞെടുക്കുന്ന സിജിഎഎസ് പ്രകാരം, വസ്തുവക, കൃഷിഭൂമി, അല്ലെങ്കില്‍ നഗരേതര പ്രദേശങ്ങളിലോ/പ്രത്യേക സാമ്പത്തിക മേഖലകളിലോ ഉള്ള വ്യവസായ സംരംഭങ്ങളുടെ പുതിയ മൂലധന ആസ്തികളിലോ നിക്ഷേപിക്കാം; തുക പിന്‍വലിക്കുന്നതിന് ഫണ്ടുകള്‍ ഉപയോഗിച്ചതിന്റെ തെളിവ് ആവശ്യമാണ്
കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.icici.bank.in/personal-banking/accounts/capital-gains-account-schemeസന്ദര്‍ശിക്കുക
* സിജിഎഎസ് പ്രകാരമുള്ള നികുതി ഇളവ് അവകാശപ്പെടുന്നതിനും നിര്‍ദ്ദിഷ്ട മൂലധന ആസ്തികളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി ഉപഭോക്താക്കള്‍ അവരുടെ നികുതി ഉപദേഷ്ടാക്കളുമായി ബന്ധപ്പെടണം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us