ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് ഐപിഒ ഫെബ്രുവരി 7 മുതല്‍

New Update
jana smal.jpg

കൊച്ചി: ഫെബ്രുവരി 02, 2024: ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്  ലിമിറ്റഡിന്റെ  പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ഫെബ്രുവരി 7 മുതല്‍ 9 വരെ നടക്കും. 462 കോടി രൂപയുടെ പുതിയ  ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരിയുടമകളുടെ 2,608,629 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 393  രൂപ മുതല്‍ 414 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 36 ഓഹരികള്‍ക്കും തുര്‍ന്ന് 36ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Advertisment