ജോൺസൺസ് ബേബിയുടെ വണ്‍ഡര്‍ ലാബ്‌സ്

New Update
wonder women

കൊച്ചിപ്രമുഖ ബേബി കെയർ ബ്രാൻഡായ ജോൺസൺസ് ബേബി ഇന്ത്യയിലുടനീളമുള്ള2000-ലധികം അമ്മമാർനേരിട്ടും ഓണ്‍ലൈനായും പങ്കെടുത്തവണ്‍ഡര്‍ ലാബ്‌സ് മെഗാ ഇവന്‍റ് സംഘടിപ്പിച്ചു.

Advertisment

കുഞ്ഞിന്‍റെ ചർമ്മത്തിന് പിന്നിലെ ശാസ്ത്രവും ജനിച്ച് ഒന്നാം ദിവസം മുതൽ കുഞ്ഞിന്‍റെ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ജോൺസൺസ് ബേബിയുടെ നൂതന ഫോർമുലേഷനുകളിൽ അധിഷ്ഠിതമായ ഉത്പന്നങ്ങളെ കുറിച്ചും മനസിലാക്കാനും അനുഭവിക്കാനും സഹായിക്കുന്ന തരത്തിലുള്ളസംവാദാത്മകവും അനുഭവപരവുമായ പരിപാടിയായിരുന്നു വണ്‍ഡര്‍ ലാബ്‌സ്.


ജോൺസണ്‍സ് ബേബിയുടെ ദശാബ്ദങ്ങള്‍ നീണ്ട ശാസ്ത്രീയ ഗവേഷങ്ങളുടെഅനുഭവം പ്രദാനം ചെയ്ത പരിപാടിയില്‍ജോണ്‍സണ്‍സ് ബേബി ഉത്‌പന്നങ്ങളിൽഎന്താണ് ഉള്ളതെന്നും ആ ചേരുവകള്‍ എത്ര ശ്രദ്ധാപൂര്‍വ്വമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അമ്മമാര്‍ മനസിലാക്കി.


വിവിധതരത്തിലുള്ള ജോണ്‍സണ്‍സ് ബേബി ഉത്പന്നങ്ങളില്‍ ദോഷകരമായ രാസവസ്‌തുക്കൾ ഇല്ലെന്നും എല്ലാ ഉത്പന്നങ്ങളും ത്വക് രോഗ വിദഗ്‌ധര്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയതാണെന്നും 96 ശതമാനം ചേരുവകളും പ്രകൃതിദത്തമാണെന്നും മനസിലാക്കാന്‍ അവര്‍ക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.


ജോൺസൺസ് ബേബിയിൽ എല്ലാ കാര്യങ്ങളുടെയും കേന്ദ്രം നവീനതയാണെന്നും ശാസ്ത്രം പിന്തുണയ്ക്കുന്ന ഏറ്റവും ലളിതമായ ഉത്പന്നങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്നും കെൻവൂ എസെൻഷ്യൽ ഹെൽത്ത് ആൻഡ് സ്‌കിൻ ഹെൽത്ത് ബിസിനസ് യൂണിറ്റ് ഹെഡും മാർക്കറ്റിംഗ് വൈസ് പ്രസിഡന്‍റുമായ മനോജ് ഗാഡ്‌ഗിൽ പറഞ്ഞു. അമ്മമാർക്ക് ഞങ്ങളുടെ ഉത്പന്നങ്ങളെ പരിചയപ്പെടാനും അവയിൽ എന്താണ് ഉള്ളത്അവയുടെ സൂത്രവാക്യങ്ങൾ എന്താണ്ചേരുവകളുടെ തിരഞ്ഞെടുപ്പ് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാൻ വണ്‍ഡര്‍ ലാബ്‌സിലൂടെ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


പ്രശസ്‌ത നടിയും അമ്മയുമായ കാജൽ അഗർവാളിന്‍റെ സാന്നിധ്യം പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കി. സഹ അമ്മമാരുമായി സംവദിച്ച നടി തന്‍റെ രക്ഷാകർതൃ അനുഭവങ്ങൾതന്‍റെ കുഞ്ഞിനു വേണ്ടി പിന്തുടരുന്ന ചര്‍മ്മ പരിപാലന രീതികൾകുഞ്ഞിന്‍റെ ലോലമായ ചർമ്മത്തെ സംരക്ഷിക്കാൻ താൻ സ്ഥിരമായി ജോൺസൺസ് ബേബിയെ തിരഞ്ഞെടുക്കുന്നതിന്‍റെ കാരണങ്ങൾ എന്നിവ പങ്കുവെച്ചു. കാജൽ അഗർവാളിനൊപ്പം മിലന നാഗരാജ്റിതിക തമിഴ്സെൽവിഗായത്രി യുവരാജ് തുടങ്ങിയ പ്രശസ്ത സെലിബ്രിറ്റി അമ്മമാരും പരിപാടിയിൽ പങ്കെടുത്തു.

Advertisment