കല്യാൺ ജൂവേലഴ്‌സിന് 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപകുതിയിൽ 525 കോടി രൂപ ലാഭം, വരുമാനം 15125 കോടി രൂപ

New Update
IMG-5277

തൃശൂർ: 2025-26 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ കല്യാൺ ജൂവേലഴ്‌സ് 15125 കോടി രൂപയുടെ ആകെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ അത് 11585 കോടി  രൂപ ആയിരുന്നു. 31 ശതമാനം വളർച്ചയാണ് ആകെ വിറ്റുവരവിലുണ്ടായത്.. ആദ്യ പകുതിയിലെ ലാഭം 525 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ അത് 308 കോടി രൂപ ആയിരുന്നു.

Advertisment

കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ആകമാന വിറ്റുവരവ് 7856 കോടി രൂപയാണ് ലാഭം 261 കോടി രൂപയും.

ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 6843 കോടി രൂപയും ലാഭം 262 കോടി രൂപയും.

ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 866 കോടി രൂപയും ലാഭം 15 കോടി രൂപയും ആണ്.

ഈ കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്‌തി നല്‌കുന്നതായിരുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. 

Advertisment