നൈപുണ്യ പരിശീലനത്തതിനായി മൗണ്ട് സീന കോളേജും അസാപ് കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പാർട്ണർ ഇറാം സ്കിൽസും  ധാരണപത്രത്തിൽ ഒപ്പു വെച്ചു

New Update
mount

തൃശ്ശൂർ:  വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം, കരിയർ ഗൈഡൻസ്,  തൊഴിലധിഷ്ഠിത പരിശീലനം, ഉദ്യോഗ നിയമനം, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നീ മേഖലകളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ  ഭാഗമായി മൗണ്ട് സീന കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും അസാപ് കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നടത്തിപ്പ് പങ്കാളിയുമായ ഇറാം സ്കിൽസും ധാരണ പാത്രത്തിൽ ഒപ്പ് വെച്ചു.   

Advertisment

 ആദ്യഘട്ടത്തിൽ പ്രമുഖ ലോജിസ്റ്റിക് സ്ഥാപനമായ സേഫ് എക്സ്പ്രസ്സിന്റെ സഹകരണത്തോടെ അസാപ് കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ  നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ലോജിസ്റ്റിക് മാനേജ്‌മന്റ് എന്ന കോഴ്സിലായിരിക്കും മൗണ്ട് സീന കോളേജ് വിദ്യാർത്ഥികൾ പരിശീലനം നേടുക. മൗണ്ട് സീന കോളേജ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടു കൂടിയാകും  പരിശീലനം.  

 ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹ്‌മദും മൗണ്ട് സീന ഗ്രൂപ്പ് ചെയർമാൻ കെ. കെ മമ്മുണ്ണി മൗലവിയും  ചടങ്ങിൽ പങ്കെടുത്തു. മൗണ്ട് സീന കോളേജ് പ്രിൻസിപ്പൽ ഡോ. സർഫ്രാസ് നവാസും, ഇറാം സ്‌കിൽസിനായി  ഇറാം ടെക്നോളജി ഡയറക്ടർ പൗലോസ് തെപ്പാലയുമാണ് കരാറിൽ ഒപ്പുവെച്ചത്.  

 മുൻനിര വ്യവസായ സഥാപനങ്ങളുടെ സഹകരണത്തിലൂടെ ഓട്ടോമൊബൈൽ ടെക്‌നിഷ്യൻ, നഴ്സിംഗ്, കോസ്‌മെറ്റോളജി, ലോജിസ്റ്റിക് എന്നീ  വിവിധ കോഴ്സുകളാണ് വിദ്യാർത്ഥികൾക്കായി അസാപ് കുന്നംകുളം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സജ്ജമാക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക 9895397218, 9072644333, 9072572995 WhatsApp 9072572991

Advertisment