New Update
/sathyam/media/media_files/2026/01/25/hcl-hjk-2026-01-25-21-53-35.jpg)
കൊച്ചി: സംസ്ഥാനത്തെ ഇരുമ്പ് ഉരുക്ക് വ്യവസായ രംഗത്തിന് പുത്തൻ
കരുത്ത് പകർന്ന് കേരള സ്റ്റീൽ ടെക് എക്‌സ്പോയിൽ തിരക്കേറുന്നു.
സ്റ്റീൽ വ്യാപാര മേഖലയിലെ പ്രമുഖ സംഘടനയായ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷനാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. എറണാകുളം മറൈൻ ഡ്രൈവ് ഹെലിപാഡിലാണ് പ്രമുഖ സ്റ്റീൽ ബ്രാൻഡുകളുടെ പങ്കാളിത്തം കൊണ്ട് 'കേരള സ്റ്റീൽ ടെക് എക്സ്പോ 2026' വിജയകരമായി നടന്നുവരുന്നത്.
Advertisment
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്ന് പതിനായിരത്തിലേറെ വ്യാപാരികൾ എക്സ്പോ സന്ദർശിച്ചുവെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലെ സ്റ്റീൽവ്യാപാര മേഖലയിൽ നിന്ന് 85 ലധികം സ്റ്റാളുകൾ, ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ എക്സ്പോയിൽപങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും പ്രമുഖ ഇരുമ്പ് ഉരുക്ക് വ്യവസായ കമ്പനികളും ബ്രാൻഡുകളും എക്സ്പോയിലുണ്ട്. കൂടാതെ വിവിധങ്ങളായ
ടൂൾസ്, പുത്തൻ സാങ്കേതിക വിദ്യകളാൽ നിർമ്മിച്ച നുറുകണക്കിന്
ഷീറ്റുകൾ, ടി എം ടി ബാറുകൾ,ഗൃഹ ഉപകരണങ്ങൾ , പെയ്ന്റ്,എനർജിസേവർ , റെയ്ൻ വാട്ടർ ഗട്ടർ,തുടങ്ങി ഈ രംഗത്തെ നൂതനമായ എല്ലാം ഒരു കുടകീഴിൽ ഒരുക്കിയാണ് എക്സ്പോ നടക്കുന്നത്. വ്യാപാരികൾക്ക് അവശ്യമായ ക്ലാസ് ,സെമിനാർ,ചർച്ച, ബിസിനസ്സ് മീറ്റ്,സംവാദം,കലാ പരിപാടികൾ തുടങ്ങിയ കാര്യങ്ങളും നടക്കുന്നുണ്ട്.
കേരളത്തിന്റെ നിർമ്മാണ മേഖലക്ക് പുതിയ ഊർജ്ജം പകരുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു പ്രസിസന്റ് , കെ.എം. മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി സി.കെ സിബി ,ട്രഷറർ സെയ്ദ് മസൂദ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് എക്സ്പോക്ക് നേതൃത്വം നല്കുന്നത്.
മൂന്ന് ദിവസമായി നടക്കുന്ന
പ്രദർശനം 26ന് സമാപിക്കും. രാവിലെ 11 മണി മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us