ലോകത്തെ വലിയ സ്റ്റാർട്ടപ്പ് മത്സരത്തിൽ മികച്ച വിജയം നേടി കേരളത്തിന്റ സ്റ്റാർട്ടപ്പ് ‘ഇന്റർവെൽ’

New Update
INTERVEL
കൊച്ചി: ലോകത്തെ തന്നെ ഏറ്റവും വലിയ എഡ്യുടെക് സ്റ്റാർട്ടപ്പ് മത്സരമായിട്ടുള്ള ഗ്ലോബൽ എഡ്യുടെക് സ്റ്റാർട്ടപ്പ്   അവാർഡ്‌സിൽ തിളക്കമാർന്ന വിജയവുമായി മലയാളി സ്റ്റാർട്ടപ്പ് ഇന്റർവെൽ.
Advertisment
എല്ലാ വർഷവും  നടത്തിവരുന്ന ജെസ് അവാർഡ്‌സ് ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് 60 സംരംഭങ്ങളെയാണ് 2025 ജനുവരിയിൽ ലണ്ടനിൽ വെച്ച് നടക്കുന്ന ബൂട്ക്യാമ്പിലേക്കും തുടർന്നുള്ള ഫൈനൽസിലേക്കുമായി തിരഞ്ഞെടുക്കുക.
ഇന്റെർവലിനെ കൂടാതെ സ്കൂഗ്ലിങ്ക്, സ്റ്റംപിടിയ എന്നീ മറ്റു രണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പുകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 

പ്രാദേശികമാകാനുള്ള സ്വാഭാവിക പ്രവണതയുള്ള ഒരു വ്യവസായത്തിൽ ലോകത്തിൻ്റെ ഏത് കോണിൽ നിന്നുമുള്ള സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ ആഗോള പ്രേക്ഷകർക്ക് പ്രദർശിപ്പിക്കാനും, സുപ്രധാന പങ്കാളിത്തങ്ങൾ സൃഷ്ടിക്കാനും ബിസിനസ് സുഗമമാക്കാനും ഈ അവാർഡ്  അവസരമൊരുക്കുന്നു.
 
മികച്ച എഡ്‌ടെക് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, പ്രാദേശിക എഡ്‌ടെക് ആവാസവ്യവസ്ഥകൾ കെട്ടിപ്പടുക്കുന്നതിനും ബദൽ വിപണികളിലേക്കുള്ള എഡ്‌ടെക് നിക്ഷേപങ്ങളുടെ ഒഴുക്ക് സുഗമമാക്കുന്നതിനും  ജെസ് അവാർഡ്‌സ്  സഹായിക്കുന്നു.
എഡ്‌ടെക് സെക്ടറിലെ ആഗോള വിപുലീകരണത്തെയും അന്താരാഷ്ട്ര സഹകരണത്തെയും പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തോടെ 2014-ൽ സ്ഥാപിതമായ ഈ പുരസ്‌കാരം, എല്ലാ എഡ്യുടെക് പങ്കാളികൾക്കും പരസ്പരം ബന്ധപെടുന്നതിനുള്ള പ്രധാന പ്ലാറ്റ്‌ഫോമായി അന്താരാഷ്ട്ര അംഗീകാരം നേടി കഴിഞ്ഞു.
Advertisment