/sathyam/media/media_files/Nto6ehKDlbfdGnDY4qBe.jpg)
കൊച്ചി: യു.എ.ഇയിലെ ദുബായിലുള്ള പ്രതിനിധി ഓഫീസിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായ ബജാജ് അലയന്‍സ് ലൈഫ്.
ഉപഭോക്താക്കളോടുള്ള മികച്ച സമീപനവും ദുബായിലെ നോണ്‍-റെസിഡന്റ് ഇന്ത്യന്‍ (എന്‍.ആര്‍.ഐ) ഉപഭോക്താക്കള്‍ക്ക് മേഖലയിലെ ഏറ്റവും മികച്ച സേവനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബജാജ് അലയന്‍സ് ലൈഫ് ആദ്യത്തെ പ്രതിനിധി ഓഫീസ് 2023 ജൂണില്‍ ദുബായില്‍ സ്ഥാപിച്ചത്.
ദുബായില്‍ പ്രതിനിധി ഓഫീസ് സ്ഥാപിച്ചത് വഴി കഴിഞ്ഞ വര്‍ഷം ജിസിസി മേഖലയില്‍ കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോലുള്ള ദീര്‍ഘകാല സാമ്പത്തിക ഉല്‍പന്നങ്ങളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ള വളര്‍ന്നുവരുന്ന ഉപഭോക്തൃ അടിത്തറയ്ക്ക് മെച്ചപ്പെട്ട സേവനവും പിന്തുണയും നല്‍കാന്‍ ഈ നീക്കം ബജാജ് അലയന്‍സ് ലൈഫിനെ പ്രാപ്തമാക്കി.
കമ്പനിയുടെ ദുബായ് ഓഫീസ് എന്‍.ആര്‍.ഐകള്‍ക്ക് നിര്‍ണായകമായി മാറുകയും ഇന്ത്യയില്‍ വാങ്ങിയ അവരുടെ ലൈഫ് ഇന്‍ഷുറന്‍സിനായി അവരുടെ സേവനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് നിര്‍ണായകമാവുകയും ചെയ്തു.
'യു.എ.ഇയിലെ ഞങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായ ഒരു യാത്രയാണെന്നും എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആവശ്യകതകളുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി ശരിയായ ഉല്‍പ്പന്നങ്ങളും മികച്ച സേവനവും നല്‍കാനാണ് ശ്രമിക്കുന്നതെന്നും ബജാജ് അലയന്‍സ് ലൈഫിലെ ചീഫ് ഓപ്പറേഷന്‍സ് ആന്‍ഡ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഓഫീസര്‍ രാജേഷ് കൃഷ്ണന്‍ പറഞ്ഞു.
ബജാജ് അലയന്‍സ് ലൈഫിന്റെ നിരവധി പുതുമകളും ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളും പോളിസി മാനേജ്മെന്റ്, ക്ലെയിം പ്രോസസ്സിംഗ്, ഉപഭോക്തൃ പിന്തുണ എന്നിവയ്ക്കായി ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്ഫോമുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. വേഗത്തിലുള്ളതും കാര്യക്ഷമവുമായ ക്ലെയിം തീര്‍പ്പാക്കല്‍ ഉറപ്പാക്കിക്കൊണ്ട്, ഡിജിറ്റല്‍ ക്ലെയിം സമര്‍പ്പിക്കലുകളിലൂടെ കമ്പനി അതിന്റെ ക്ലെയിം പ്രക്രിയകള്‍ ലളിതമാക്കിയിരിക്കുന്നു.
അന്താരാഷ്ട്ര ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളിലൂടെയുള്ള പോളിസി പ്രീമിയങ്ങളുടെ സ്വയമേയുള്ള പേയ്മെന്റുകള്‍, ഒരു പ്രത്യേക എന്‍.ആര്‍.ഐ ഡെസ്‌ക്, ഡിജിറ്റൈസ് ചെയ്ത ഓണ്‍-ബോര്‍ഡിംഗ് പ്രക്രിയകള്‍, വീഡിയോ കോളുകള്‍ വഴിയുള്ള ഉപഭോക്തൃ പിന്തുണ, സ്വയം സേവനം എന്നിവ ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയ മറ്റ് സേവനങ്ങളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us