കോട്ടയം: സാംസങ് പ്രേമികള്‍ എറെ കാത്തിരിക്കുന്നത് സാംസങിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിനാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ സീരിസിലെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ തന്നെ വിപണിയിലെത്തും.
ഡിജിറ്റല്‍ ഇലക്ട്രോണിക്ക് രംഗത്തെ കേരളത്തിലെ പ്രമുഖ റീടൈല്‍ ബ്രാന്‍ഡായ ഓക്സിജനില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ എത്തും. പ്രീ റിസര്‍വ് ചെയ്യുന്നവര്‍ക്ക് 5000 രൂപ വരെ ആനുകൂല്യങ്ങളാണ് ഓക്സിജനില്‍ ഒരുക്കിയിരിക്കുന്നത്.
ജനുവരി 22 രാത്രി 11:30ന് ആകും ഇന്ത്യയില്‍ ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്.
ഗാലക്സി എസ്. 25 സീരീസ് എന്ന പേരിലാകും ഇത് അറിയപ്പെടുക. സാംസങ് പറയുന്നതനുസരിച്ച്, ഈ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ മൊബൈല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സവിശേഷതകളില്‍ വലിയ പുരോഗതി കൊണ്ടുവരും.
മുമ്പത്തെ ട്രെന്‍ഡുകളെ അടിസ്ഥാനമാക്കി, കമ്പനി ഗാലക്‌സി എസ്25, ഗാലക്‌സി എസ്25+, ഗാലക്‌സി എസ് 25 അള്‍ട്രാ എന്നീ മൂന്ന് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുത്.
ഈ മോഡലുകളെല്ലാം ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 എലീറ്റ് പ്രോസസര്‍ നല്‍കുന്നതായിരിക്കും. കൂടാതെ 12 ജിബി റാം സ്റ്റാന്‍ഡേര്‍ഡായി ഈ ഫോണുകളിലുണ്ടാകും.
ഫോണുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് എക്സ്‌ക്ലൂസീവ് ആനുകൂല്യങ്ങള്‍ ലഭിക്കും, 5000 രൂപയുടെ ആനുകൂല്യങ്ങള്‍ക്ക് പുറമെ, അപ്‌ഗ്രേഡ് ആനുകൂല്യങ്ങള്‍, നോ കോസ്റ്റ് ഇഎംഐ ഓഫര്‍ തുടങ്ങിയ പര്‍ച്ചേസിംഗ് ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭ്യമാകും.
വിവിധ ഫിനാന്‍സ് ബാങ്കുകളുടെ സ്‌പെഷ്ല്‍ വായ്പ്പാ സൗകര്യവും ഓക്സിജന്‍ ഷോറൂമില്‍ ഉണ്ടായിരിക്കുന്നതാണ്. ഇത് സ്വന്തം ഫോണുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമായി മാറുന്നു.
സാംസങ്ങിന്റെ ഏറ്റവും വലിയ വാര്‍ഷിക ഷോകേസുകളിലൊന്നാണ് ഗാലക്സി അണ്‍പാക്ക്ഡ് ഇവന്റ്.
കേരളത്തിലെ എല്ലാ ഓക്സിജന്‍ ഷോറൂമുകളിലും പ്രീ റിസേര്‍വ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വിളിക്കൂ: 9020 100 100