മഹീന്ദ്ര ഫിനാന്‍സ് കോര്‍പ്പറേറ്റ് ലൈസന്‍സി രംഗത്തേക്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
mahindra finance1.jpg

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഐആര്‍ഡിഎയുടെ കോര്‍പ്പറേറ്റ് ഏജന്‍സി ലൈസന്‍സ് ലഭിച്ചു.  ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ പ്രദാനം ചെയ്യാന്‍ ഇതു സഹായകമാകും. സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ ഫലപ്രദമായ സേവനങ്ങള്‍ നല്‍കുന്നതിലാവും സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുക. 

Advertisment

വിവിധ കമ്പനികളുടെ ലൈഫ്, ജനറല്‍, ആരോഗ്യ ഇന്‍ഷൂറന്‍സുകള്‍ സംബന്ധമായ എല്ലാവിധ സേവനങ്ങളും കോര്‍പ്പറേറ്റ് ഏജന്‍സി ലൈസന്‍സ് പ്രകാരം ലഭ്യമാക്കും.  വന്‍നഗരങ്ങളെ അപേക്ഷിച്ച് ഇന്‍ഷൂറന്‍സ് സാന്ദ്രത കുറവുള്ള ചെറു പട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും സേവനങ്ങള്‍ നല്‍കാനും കമ്പനി ശ്രദ്ധ പതിപ്പിക്കും.

മഹീന്ദ്ര ഫിനാന്‍സിന്‍റെ 1360-ല്‍ ഏറെ ശാഖകളിലൂടെ വ്യക്തിഗത സേവനങ്ങള്‍ ലഭ്യമാക്കി കൂടുതല്‍ വരുമാനം സൃഷ്ടിക്കുന്ന വിധത്തിലാവും ഈ വൈവിധ്യവല്‍ക്കരണം മുന്നോട്ടു പോകുകയെന്ന് സിഇഒയും മാനേജിങ് ഡയറക്ടറും സിഇഒയുമായ റൗള്‍ റെബല്ലോ പറഞ്ഞു.

Advertisment