പാമ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കായിക ഉപകരണങ്ങള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്‍

New Update
Manappuram Foundation donated sports equipment

തൃശൂര്‍: വിദ്യാര്‍ത്ഥികളെ കായികമേഖലയിലേക്ക് കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാമ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കായിക ഉപകരണങ്ങള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്‍. ചടങ്ങിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വ്വഹിച്ചു. 

Advertisment

മണപ്പുറം ഫൗണ്ടേഷന്‍  മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാര്‍ മുഖ്യാതിഥിയായ പരിപാടിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് പദ്ധതി കൈമാറി. അമ്പതിനായിരം രൂപയോളം വരുന്ന കായിക ഉപകരണങ്ങളാണ് നല്‍കിയത്.


ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ഐഎംഎ പ്രസിഡന്റ് ഡോ.ജോസഫ് ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് ഡോ. പവന്‍ മധുസൂദനന്‍, 19-ാം വാര്‍ഡ് മെമ്പര്‍  ഫെനി എബിന്‍ വെള്ളാനിക്കാരന്‍, ഇരിങ്ങാലക്കുട മേഖല കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, 

പാമ്പാടി ഗവ.എച്ച് എസ്.എസ് അധ്യാപകന്‍ പിപി മധുസൂദനന്‍, മാ കെയര്‍ ഡയഗ്‌നോസ്റ്റിക്സ് & ജെറിയാട്രിക് വെല്‍നസ് ക്ലിനിക്ക് ബിസിനസ് ഹെഡ് ജെറോം ഐ, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment