തിരുവനന്തപുരം: ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികള്‍ക്ക് മില്ലെറ്റ് കിറ്റുകള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍. ഡയകെയര്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്താദ്യമായാണ് ഒരു ഫൗണ്ടേഷന്‍ ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികള്‍ക്കായി മില്ലെറ്റ് കിറ്റുകള്‍ നല്‍കുന്നത്.
ടൈപ്പ് 1 ഡയബറ്റിക്സ് ഫൗണ്ടേഷന്‍, വൈടുകെ ടോട്ട്സ് ഫൗണ്ടേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതി തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു.
പോഷകസമൃദ്ധവും ഗ്ലൈസീമിക് ഇന്‍ഡക്സ് കുറഞ്ഞതുമായ മില്ലറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുമെന്നും, ഇത് ടൈപ്പ് 1 പ്രമേഹബാധിതര്‍ക്ക് ആരോഗ്യകരമായ രീതിയാണെന്നും കളക്ടര്‍ പറഞ്ഞു. മ
ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികള്‍ക്ക് കഴിഞ്ഞ 3 വര്‍ഷമായി വര്‍ഷംതോറും 3,60000 രൂപയുടെ ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ്പുകള്‍ നല്‍കി വരുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ഏറ്റവും കരുതല്‍ വേണ്ട കുട്ടികള്‍ക്ക് ഈ സഹായം ലഭിക്കുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും ഡോ. ശശി തരൂര്‍ എംപിയുടെ ആശംസാസന്ദേശത്തില്‍ പറഞ്ഞു.
മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് പദ്ധതി സമര്‍പ്പണം നടത്തി.
വഴുതക്കാട് ഗവ. കോട്ടണ്‍ഹില്‍ എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഗവ. കോട്ടണ്‍ഹില്‍ എല്‍ പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ടിഎ ജേക്കബ്, പിടിഎ പ്രസിഡന്റ് ദീപു കൃഷ്ണന്‍ കെ, ടൈപ്പ് 1 ഡയബറ്റിക്സ് ഫൗണ്ടേഷന്‍ സെക്രട്ടറി എ. ശിഹാബുദ്ധീന്‍
വൈടുകെ ടോട്ട്സ് ഫൗണ്ടേഷന്‍ ഡയകെയര്‍ പദ്ധതി ആര്‍&ഡി അംഗം ഗായത്രി സുരേഷ്, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, വൈടുകെ ടോട്ട്സ് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി രഞ്ജിത്ത് ജോര്‍ജ്, നിംസ് മെഡിസിറ്റി ചീഫ് ഡയറ്റിഷ്യന്‍ ഡോ. എസ്. ശരണ്യ, ടൈപ്പ് 1 ഡയബറ്റിക്സ് ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് അംഗം മനോജ് കുമാര്‍ എല്‍ജി തുടങ്ങിയവര്‍ സംസാരിച്ചു.