കെഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വീസ് ഉപയോഗപ്പെടുത്തി 3500-ന് മുകളിൽ സ്ഥാപനങ്ങള്‍

New Update
KFONE

തിരുവനന്തപുരം: ഡിസംബര്‍ 27, 2024: കേരളത്തിന്‍റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വീസിന് ഇതിനോടകം 3500-ന് മുകളിൽ ഉപഭോക്താക്കള്‍. നിരവധി സ്ഥാപനങ്ങളാണ് കെഫോണിന്റെ ഈ സൗകര്യം ഉപയോഗപ്പെടുത്തി ഇന്റേണല്‍ കണക്ഷനിലൂടെ വിവിധ സര്‍വീസുകള്‍ ഉപയോഗിക്കുന്നത്.

Advertisment

 ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് അവർക്കിടയിൽ തന്നെ ആശയവിനിമയം നടത്താനും വിവരങ്ങൾ ആക്സസ് ചെയ്യാനും അനുവദിക്കുന്നൊരു സ്വകാര്യ നെറ്റ്‌വർക്കാണ് ഇൻട്രാനെറ്റ്.



എംപിഎൽഎസ് എല്‍2വിപിഎന്‍, എംപിഎൽഎസ് എല്‍3വിപിഎന്‍, എഫ്ടിടിഎച്ച് ഇന്‍ട്രാനെറ്റ് തുടങ്ങിയ സേവനങ്ങളാണ് കെഫോൺ വഴി ഈ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നത്.


 

എംപിഎൽഎസ് എല്‍2വിപിഎന്‍, എംപിഎൽഎസ് എല്‍3വിപിഎന്‍ എന്നീ സേവനങ്ങള്‍ വഴി ബന്ധപ്പെടുത്തിയിരിക്കുന്ന ഓഫീസുകള്‍ മുഖേന പോയിന്റ് ടു പോയിന്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. 


ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഇത്തരത്തില്‍ പ്രധാന ഓഫീസും ശാഖകളും തമ്മിൽ, ശാഖകള്‍ തമ്മിൽ, പ്രധാന ഓഫീസുകള്‍ തമ്മിൽ, എന്നിങ്ങനെ ഡാറ്റ കൈമാറ്റവും മറ്റും നടത്താനാകും. ഇന്റേണല്‍ ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ മാത്രം ലഭ്യമാകുന്നതോടെ കൂടുതല്‍ സ്വകാര്യതയും ഡാറ്റ സ്പീഡും ലഭ്യമാകും. 


എഫ്ടിടിഎച്ച് ഇന്‍ട്രാനെറ്റ് മുഖേനെ ഒരു പ്രത്യേക ഓഫീസില്‍ നിന്ന് ലഭ്യമാകുന്ന ആപ്ലിക്കേഷനുകള്‍ ആക്‌സസ് ചെയ്യാന്‍ പ്രത്യേക അനുവാദം ചില ഐ.പി അഡ്രസുകള്‍ക്ക് മാത്രമായി നല്‍കാനാകും. ഇത്തരത്തില്‍ കെഫോണ്‍ ഇന്‍ട്രാനെറ്റ് സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് സ്റ്റേറ്റ് ഡേറ്റ സെന്ററില്‍ നിന്ന് ലഭ്യമാകുന്ന ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ ഓഫീസുകളിൽ ലഭ്യമാക്കുന്നുണ്ട്.

Advertisment