പ്രോസീല്‍ ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
Prozeal Green Energy

കൊച്ചി: ഇന്ത്യയിലെ നാലാമത്തെ വലിയ സോളാര്‍ ഇപിസി  കമ്പനിയായ  പ്രോസീല്‍ ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്  പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ  ഐപിഒയിലൂടെ 700   കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Advertisment

350  കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും  നിലവിലുള്ള നിക്ഷേപകരുടെയും 350 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍

 

Advertisment