ഇന്തോ ഗള്‍ഫ് ബിസിനസിന്റെ ശക്തമായ പാലമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി

New Update
qbcd launched in kerala

പെരിന്തല്‍മണ്ണ:  ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി ഇന്തോ ഗള്‍ഫ് ബിസിനസിന്റെ ശക്തമായ പാലമാണെന്ന് ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സ് അഭിപ്രായപ്പെട്ടു.  പെരിന്തല്‍മണ്ണ ഗ്രീന്‍ ഹോസ്പിറ്റാലിറ്റിയില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടിയുടെ കേരളത്തിലെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

Advertisment


ഖത്തറിലെ വിവിധ ബിസിനസ് സംരംഭകരുടെ ഡാറ്റകളാല്‍ സമ്പന്നമായ ഡയറക്ടറി ഏത് ബിസിനസ് കാര്‍ക്കും പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അയ്ദി ഗ്‌ളോബലൈസേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഷാനിര്‍ മാലി ഡയറക്ടറിയുടെ ആദ്യ കോപ്പി ഏറ്റുവാങ്ങി.


ഏത് തരം ബിസിനസുകളേയും ബന്ധിപ്പിക്കുന്ന റെഡി ഗൈഡ് എന്ന നിലക്ക് ഏറെ പ്രയോജനകരമായ പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടി എന്നത് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തന്റെ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.എന്‍.ഐ ഇന്‍സ്‌പെയര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് അമീന്‍ ചുണ്ടയില്‍ , വൈറ്റ് മാര്‍ട്ട് മങ്കട ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍ എന്നിവര്‍ സംസാരിച്ചു.

റിയല്‍ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് കമ്പനി  മാനേജിംഗ് ഡയറക്ടര്‍ അനസ്, എന്‍ കംഫര്‍ട്ട് ഹോസ്പിറ്റാലിറ്റി മാനേജര്‍ റഹീം ,  ലി അര്‍ജാന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍  ഡോ.അബ്ദുല്‍ അസീസ് പകിടേരി, വെസ്റ്റേണ്‍ ഗാട്‌സ് ട്രാവല്‍ നെറ്റ് വര്‍ക് ഡയറക്ടര്‍ റാഷിദ് കണ്ണത്തയില്‍ , ഗന്ധുര പ്രൈവറ്റ് ലിമിറ്റഡ്  മാനേജിംഗ് ഡയറക്ടര്‍ ഇജാസ് അഹ് മദ്  എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.

മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു . പുസ്തക രൂപത്തിലും ഓണ്‍ലൈനിലും മൊബൈല്‍ ആപ്‌ളിക്കേഷനിലും ഡയറക്ടറി ലഭ്യമാണെന്നും www.qatarcontact.com എന്ന വിലാസത്തില്‍ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഡയറക്ടറി പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.  

Advertisment