/sathyam/media/media_files/2025/09/12/zaggle-2025-09-12-14-34-23.jpg)
കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പായ സ്വിഷ് ക്ലബ്ബുമായി കൈകോര്‍ത്ത് സാഗില്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ് ലിമിറ്റഡ്. സ്മാര്‍ട്ട് എംപ്ലോയീ പര്‍ച്ചേയ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് രണ്ടു കമ്പനികളും ഒരുമിക്കുന്നത്.
ഏറ്റവും ആധുനിക സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ തൊഴിലാളികളെ കാര്യ ക്ഷമമായി വിനിയോഗിക്കാന്‍ സ്വിഷ് ക്ലബ്ബിന്റെ ഡാസ് മോഡലുമായി കൈകോര്‍ക്കുന്നതിലൂടെ സാഗിലിനു കഴിയും. ജീവനക്കാര്‍ക്ക് കൂടുതല്‍ മൂല്യവത്തായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സാഗില്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. രാജ് പി നാരായണന്‍ പറഞ്ഞു.
നേരത്തേ ഗൂഗിളുമായും റെഡിംഗ്ടണുമായും സഹകരിച്ച് സാഗില്‍ മൊബൈല്‍ ആപ്പിലൂടെ മനുഷ്യ വിഭവ ശേഷി കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം ഡിജിറ്റല്‍ സൗകര്യം ലഭ്യമാക്കിയിരുന്നു. ഗൂഗിളും റെഡിംഗ്ടണുമായുള്ള സഹകരണം ഈ വഴിയില്‍ ഏറെ മുന്നേറാന്‍ സഹായിച്ചെന്നും സ്വിഷ് ക്ലബ്ബുമായിച്ചേര്‍ന്ന് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ഡോ. രാജ് പി നാരായണന്‍ പറഞ്ഞു.